കൊല്ലത്ത് പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു, എസ്‌ഐ അടക്കം മൂന്ന് പേരുടെ തലയ്ക്കടിച്ചു; പ്രതികള്‍ പിടിയില്‍


കൊല്ലം: കടയ്ക്കലില്‍ പൊലീസിനെ കഞ്ചാവ് സംഘം ആക്രമിച്ചു. എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരുടെ തലയ്ക്കടിച്ചു. പ്രതികളെ പിടികൂടിയതായി പൊലീസ് അറിയിച്ചു.

ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് സംഭവം. എസ്‌ഐ ജ്യോതിഷിന്റെ നേതൃത്വ ത്തില്‍ കഞ്ചാവ് സംഘത്തെ പിടികൂടാന്‍ ശ്രമിക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കടയ്ക്കല്‍ സ്വദേശികളായ സജുകുമാര്‍, നിഫാന്‍ എന്നിവരാണ് പൊലീസ് സംഘത്തെ ആക്രമിച്ചത്.

സജുകുമാറിന്റെ കൈവശം ഉണ്ടായിരുന്ന ഒന്നര കിലോ കഞ്ചാവ് പിടികൂടിയ ശേഷം നിഫാനെ പിടികൂടാന്‍ ശ്രമിക്കുമ്പോഴാണ് ആക്രമണം ഉണ്ടായത്. തലയ്ക്കടിയേറ്റ എസ്‌ഐ ഉള്‍പ്പെടെ മൂന്ന് പൊലീസുകാരെ കടയ്ക്കല്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം ഇവരെ ആശുപത്രിയില്‍ നിന്ന് വിട്ടയച്ചു. പ്രതി കളെ പിടികൂടിയതായും പൊലീസ് അറിയിച്ചു. ഇവര്‍ നിരവധി കേസുകളില്‍ പ്രതികളാണെന്നും പൊലീസ് പറയുന്നു.


Read Previous

തലസ്ഥാനം അവിടെത്തന്നെ ഇരിക്കട്ടെ’, കൊച്ചിയില്‍ സ്ഥലമില്ല; ഹൈബിയെ തള്ളി വിഡി സതീശന്‍

Read Next

ഇനി ലക്ഷ്യം തെലങ്കാന: റാലിയില്‍ പങ്കെടുക്കാന്‍ രാഹുലെത്തും, ഖമ്മത്ത് പൊതുയോഗം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »