
കണ്ണൂര്‍: താരസംഘടനയായ അമ്മയ്ക്ക് കെട്ടുറപ്പുള്ള പുതിയ കമ്മിറ്റി വരണമെന്ന് നടി ഗായത്രി വര്‍ഷ. എക്‌സിക്യുട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടതില്‍ സന്തോഷമുണ്ട് കെട്ടുറ പ്പുള്ള പുതിയ കമ്മിറ്റി വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
‘അര്‍ത്ഥവത്തായ ഒരു സംഘടനയായിരുന്നില്ല അമ്മ അതില്‍ ജനാധിപത്യബോധമോ സമത്വമോ ഉണ്ടായിരുന്നില്ല. നയ രൂപീകരണ സമിതിയില്‍ നിന്ന് മാത്രമല്ല തെരഞ്ഞെ ടുക്കപ്പെട്ട എല്ലാ പദവികളില്‍ നിന്നും ആരോപണ വിധേയരായ മുകേഷ് ഉള്‍പ്പെടെയു ള്ളവര്‍ മാറി നിന്ന് അന്വേഷണത്തെ നേരിടണം.’
സ്ത്രീകള്‍ പരാതി പറഞ്ഞാലും പരിഗണിക്കപ്പെടാത്ത അവസ്ഥയാണുണ്ടായിരുന്നത് ഇപ്പോള്‍ ലഭിച്ചിരിക്കുന്നത് മികച്ച അവസരമാണ്. അതിനാല്‍ പരാതി നല്‍കാന്‍ ഇരയായവര്‍ തയ്യാറകണം. അമ്മ സംഘടനയില്‍ റബ്ബര്‍ സ്റ്റാംപായി വനിതകളെ പ്രതിഷ്ഠിച്ചിട്ട് കാര്യമില്ലെന്നും’ ഗായത്രി വര്‍ഷ പറഞ്ഞു.