Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സ്വര്‍ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യം’; ശബരിമല വിഷയത്തില്‍ ഇന്ന് ക്ലിഫ് ഹൗസ് മാര്‍ച്ച് നടത്തുമെന്ന് ബിജെപി


തൃശൂര്‍: ശബരിമല സ്വര്‍ണ്ണപാളി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണെന്നും വിഷയ ത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് നേരിട്ട് പങ്കുണ്ടെന്നും ബിജെപി ജനറല്‍ സെക്രട്ടറി എം ടി രമേശ്. ഇക്കാര്യത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ സമഗ്രമായ അന്വേഷണം വേണം. സര്‍ക്കാര്‍ പ്രതിക്കൂട്ടിലകപ്പെട്ട സാഹചര്യത്തിലും പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായിട്ടില്ല. മോഷണത്തിന് നേതൃത്വം കൊടുത്തത് ദേവസ്വം ബോര്‍ഡിലുള്ളവരാണെന്നും എംടി രമേശ് പറഞ്ഞു.

ഇന്ന് ക്ലിഫ് ഹൗസിലേയ്ക്ക് മാര്‍ച്ച് നടത്തുമെന്ന് എംടി രമേശ് പറഞ്ഞു. സ്വര്‍ണ്ണം മുഖ്യമന്ത്രിയുടെ ഓഫീസിന് ദൗര്‍ബല്യമാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവിന്റെ പങ്ക് അന്വേഷിച്ചാല്‍ അത് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് എത്തും. എന്‍ വാസു ദേവസ്വം ബോര്‍ഡ് പ്രസിഡന്റായതിന് ശേഷമാണ്് കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാകുന്നത്.

മുഖ്യമന്ത്രിയുടെ പ്രതിപുരുഷനാണ് വാസു. അടി മുതല്‍ മുടി വരെ ദുരൂഹമാണ് മുഴുവന്‍ കാര്യങ്ങളും. സിപിഎം നേതാക്കളുമായി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഉള്ള ബന്ധങ്ങള്‍ തെളിഞ്ഞു വരികയാണെന്നും എംടി രമേശ് ആരോപിച്ചു. പ്രത്യക്ഷത്തില്‍ കാണുന്ന സ്വര്‍ണ്ണപാളിയുടെ അവസ്ഥ ഇതാണെങ്കില്‍ ശബരി മലയിലെ കാണിക്കവഞ്ചിയില്‍ നിന്നും കോടികള്‍ കൈയിട്ടുവാരിയിട്ടുണ്ടെന്നത് വ്യക്തമാണ്. ദേവ സ്വം മന്ത്രിയും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അയ്യപ്പന്റെ സ്വര്‍ണ്ണം നഷ്ടപ്പെട്ട വിഷയത്തില്‍ ബിജെപി ആരേയും വെറുതെവിടില്ല. മുഖ്യമന്ത്രിയെ ക്കൊണ്ടും ദേവസ്വം ബോര്‍ഡിനെക്കൊണ്ടും മറുപടി പറയിക്കും. അയ്യപ്പന്റെ മുതല്‍ കൊള്ളയടിക്കു ന്നവര്‍ ശബരിമലയില്‍ എന്ത് വികസനമാണ് കൊണ്ട് വരുന്നതെന്നും എം ടി രമേശ് ചോദിച്ചു. ശക്തമായ പ്രതിഷേധവുമായി ബിജെപി മുന്നോട്ട് പോകും. നാളെ ക്ലിഫ് ഹൗസിലേക്ക് ബിജെപി പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കും. 9,10 തീയതികളില്‍ 9,10 തിയതികളില്‍ ജില്ലകേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ചും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എല്ലാ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചും പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.


Read Previous

ബ്ലേഡ് മാഫിയ ഭീഷണി; മഞ്ചേശ്വരത്ത് ദമ്പതികള്‍ ജീവനൊടുക്കി

Read Next

ഗാസയിലെ വംശഹത്യയ്‌ക്കെതിരെ ഒഐസിസി റിയാദ് മാനിഷാദ ഐക്യദാർഢ്യ സദസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »