Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പഞ്ചലോഹത്തില്‍ സ്വര്‍ണം പൊതിഞ്ഞത്‌; തന്ത്രിയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തു; ശബരിമലയിലെ വാജിവാഹനം കോടതിയില്‍ ഹാജരാക്കി എസ്‌ഐടി


കൊല്ലം:ശബരിമല തന്ത്രിയുടെ കൈവശം വച്ചിരുന്ന വാജി വാഹനം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. പഴയ കൊടിമരത്തിലുണ്ടായിരുന്ന വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് കൈവശം വച്ചിരിക്കുകയായിരുന്നു. ഇതാണ് എസ്‌ഐടി സംഘം അദ്ദേഹത്തിന്റെ ചങ്ങനാശേരിയിലെ വീട്ടില്‍ നിന്ന് പിടിച്ചെടുത്തത്.

ശബരിമലയിലെ വളരെ മൂല്യമുള്ള വസ്തുക്കളില്‍ ഒന്നാണ് വാജി വാഹനം. 2017ല്‍ ശബരിമലയിലെ കൊടിമരം പുതുക്കി മാറ്റിസ്ഥാപിച്ചപ്പോള്‍ അതിലുണ്ടായിരുന്ന പതിനൊന്ന് കിലോ ഭാരമുള്ള പഞ്ച ലോഹത്തില്‍ നിര്‍മിതമായ സ്വര്‍ണം പൊതിഞ്ഞ വാജി വാഹനം തന്ത്രി കണ്ഠരര് രാജീവര് സ്വന്തം വീട്ടിലേക്ക് കൊണ്ടുപോകുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് തന്ത്രി വാജി വാഹനം തിരികെ നല്‍കാമെന്ന് ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. എന്നാല്‍ ഇത് ദേവസ്വം ബോര്‍ഡിനെ തിരിച്ചേല്‍പ്പിച്ചിരുന്നില്ല.

തന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടില്‍ തന്നെയായിയിരുന്നു വാജിവാഹനം ഉണ്ടായിരുന്നത്. കട്ടിളപ്പാളി ക്കേസുമായി ബന്ധപ്പെട്ട് തന്ത്രിയെ അറസ്റ്റ് ചെയ്ത ശേഷം എസ്‌ഐടി സംഘം തന്ത്രിയുടെ വീട്ടില്‍ നടത്തി യ റെയ്ഡിലാണ് വാജി വാഹനം കണ്ടെടുത്തത്. പ്രത്യേക അന്വേഷണംസംഘം ഇന്ന് കൊല്ലം വിജിലന്‍സ് കോടതിയിലാണ് വാജി വാഹനം സമര്‍പ്പിച്ചത്.


Read Previous

ശ്രീനാദേവി കുഞ്ഞമ്മയ്ക്കെതിരെ ഉടന്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യണം’; ഡിജിപിക്ക് പരാതി നൽകി; അതിജീവിത; കേസ് എടുക്കും

Read Next

ഇറാനില്‍ 2000 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്; സമരം തുടരുക, സഹായം ഉടനെത്തുമെന്ന് പ്രതിഷേധക്കാര്‍ക്ക് ട്രംപിന്റെ സന്ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »