ലഹരിക്കേസില്‍ പിടികുടിയവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍.


കൊ​ച്ചി: ക​ള​മ​ശേ​രി​യി​ല്‍ കോ​ള​ജ് ഹോ​സ്റ്റ​ലി​ല്‍​നി​ന്ന് ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ന്‍. ല​ഹ​രി​ക്കേ​സ് പ്ര​തി​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ സം​ര​ക്ഷ​ണം ന​ല്‍​കു​ന്നെ​ന്ന് സു​ധാ​ക​ര​ന്‍ വി​മ​ര്‍​ശി​ച്ചു.

ഇ​ത്ത​രം കേ​സി​ലെ പ്ര​തി​ക​ളെ പി​ടി​ക്കു​ന്ന പോ​ലീ​സി​നെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കു​ക​യാ​ണ്. അ​വ​രെ സ്ഥ​ലം മാ​റ്റു​ക​യാ​ണ്. ക​ഞ്ചാ​വ് കേ​സി​ല്‍ പി​ടി​യി​ലാ​യ​വ​രെ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടു​ന്ന​ത് ശ​രി​യാ​ണോ​യെ​ന്നും സു​ധാ​ക​ര​ന്‍ ചോ​ദി​ച്ചു.

കാ​മ്പ​സി​ല്‍ മാ​ത്ര​മ​ല്ല, എ​ല്ലാ​യി​ട​ത്തും പ​രി​ശോ​ധ​ന ക​ര്‍​ശ​ന​മാ​ക്ക​ണം. ആ ​ഭ​യ​ത്തി​ലെ​ങ്കി​ലും കു​ട്ടി​ക​ള്‍ ല​ഹ​രി ഉ​പയോഗി​ക്കു​ന്ന​തി​ല്‍​നി​ന്ന് മാ​റ​ണം.

ക​ള്ള് ഷാ​പ്പ് വ​ര്‍​ധി​പ്പി​ച്ച് വ​രു​മാ​നം ഉ​ണ്ടാ​ക്കാ​നാ​ണ് ഇ​ട​ത് സ​ര്‍​ക്കാ​രി​ന്‍റെ ല​ക്ഷ്യം. എ​ന്നാ​ല്‍ ത​ങ്ങ​ളു​ടെ ല​ക്ഷ്യം അ​വ​രെ ര​ക്ഷി​ക്കു​ക എ​ന്ന​താ​ണെ​ന്നും സു​ധാ​ക​ര​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.


Read Previous

ആ​വ​ണീ​ശ്വ​ര​ത്ത് നി​ന്ന് കാ​ണാ​താ​യ പ​തി​മൂ​ന്നു​കാ​രി​യെ മ​ല​പ്പു​റം തി​രൂ​രി​ൽ ക​ണ്ടെ​ത്തി.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »