Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഗോവിന്ദച്ചാമി പിടിയില്‍; പിടികൂടിയത് കണ്ണൂര്‍ നഗരത്തില്‍ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ 


കണ്ണൂർ: സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് ചാടിപ്പോയതിന് മണിക്കൂറുകൾക്കകം കണ്ണൂർ നഗരത്തിൽ നിന്ന് പൊലീസ് പിടിയിലായി. ഇന്ന് പുലർച്ചെ ജയിൽ ചാടിയ ഗോവിന്ദച്ചാമിക്ക് വേണ്ടി സംസ്ഥാന വ്യാപകമായി നടത്തിയ ഊർജ്ജിത തിരച്ചിലിനൊടുവിലാണ് കണ്ണൂര്‍ നഗരത്തില്‍ ഡിസിസി ഓഫിസ് പരിസരത്തെ തളാപ്പിലെ ഒരു ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ ഒളിച്ചിരിക്കവെ ഗോവിന്ദച്ചാമിയെ പിടികൂടാനായത്.

പുലർച്ചെ പരിശോധനയ്ക്കെത്തിയ ഉദ്യോഗസ്ഥരാണ് പത്താം ബ്ലോക്കിലെ അതീവ സുരക്ഷാ സെല്ലിൽ നിന്ന് ഗോവിന്ദച്ചാമിയെ കാണാനില്ലെന്ന് തിരിച്ചറിഞ്ഞത്. ഷാൾ ഉപയോഗിച്ച് രണ്ടാമത്തെ മതിൽ ചാടിയാണ് ഇയാൾ പുറത്ത് കടന്നതെന്നാണ് പ്രാഥമിക നിഗമനം. ഒരു കൈ ഇല്ലാത്ത ഗോവിന്ദച്ചാമിക്ക് പുറത്തുനിന്നുള്ളവരുടെ സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.

ജയിൽ ചാടിയ വാർത്തയറിഞ്ഞയുടൻ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദേശം പുറപ്പെടു വിച്ചിരുന്നു. സമീപ പോലീസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും വിമാനത്താവളങ്ങളിലും അതിർത്തി മേഖലകളിലും കർശന പരിശോധന തുടരുന്നതിനിടെയാണ് ഗോവിന്ദച്ചാമി പിടിയിലായത്.

സംഭവത്തിൽ തനിക്ക് ഭയമുണ്ടെന്നും, രക്ഷപ്പെടാൻ ആരെങ്കിലും സഹായിച്ചിട്ടുണ്ടെന്നും സൗമ്യയുടെ അമ്മ സുമതി മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. ഈ ആശങ്കകൾക്കിടെയാണ് പ്രതിയെ പിടികൂടാനായത്.

2011 ഫെബ്രുവരി ഒന്നിനാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടക്കുന്നത്. എറണാകു ളത്ത് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കംപാർട്ട്‌മെൻ്റിൽ വെച്ചാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഓടുന്ന ട്രെയിനിൽ നിന്ന് സൗമ്യയെ തള്ളിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഈ കേസിൽ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുകയായിരുന്നു ഗോവിന്ദച്ചാമി.

ജയിൽ ചാടിയതിന് പിന്നിൽ സുരക്ഷാ ജീവനക്കാർക്ക് വീഴ്ച പറ്റിയോ, മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ വിശദമായ അന്വേഷണം നടക്കുമെന്ന് അധികൃതർ അറിയിച്ചു. 2011 ഫെബ്രുവരി 1നാണ് കേരള മനഃസാക്ഷിയെ ഞെട്ടിച്ച സൗമ്യ വധക്കേസ് നടക്കുന്നത്. എറണാകുളത്ത് നിന്ന് ഷൊർണൂരിലേക്ക് പോവുകയായിരുന്ന ട്രെയിനിലെ വനിതാ കമ്പാർട്ട്മെൻ്റിൽ വച്ചാണ് ഗോവിന്ദച്ചാമി സൗമ്യയെ ആക്രമിച്ചത്. ഓടുന്ന ട്രെയിനിൽ നിന്ന് സൗമ്യയെ തള്ളിയിട്ട ശേഷം ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.

കേസിൽ തൃശൂർ അതിവേഗ കോടതി ആദ്യം വധശിക്ഷയാണ് വിധിച്ചിരുന്നത്. എന്നാൽ പിന്നീട് അപ്പീലിൽ സുപ്രീംകോടതി വധശിക്ഷ ജീവപര്യന്തമായി കുറയ്ക്കുകയായിരുന്നു. ബലാത്സംഗം തെളിഞ്ഞെങ്കിലും കൊലപാതകം നേരിട്ട് തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി വധശിക്ഷ റദ്ദാക്കിയത്.

ബലാത്സംഗം, മോഷണം എന്നീ കുറ്റങ്ങൾ നിലനിർത്തിയാണ് ജീവപര്യന്തം തടവാക്കി മാറ്റിയത്. സൗമ്യയെ ട്രെയിനിൽ നിന്ന് തള്ളിയിട്ടത് മരണകാരണമായെന്ന് സ്ഥാപിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ട്രെയിനിൽ നിന്ന് വീണതിനെത്തുടർന്നുണ്ടായ തലയിലെ പരിക്കാണ് മരണകാരണം എന്നായിരുന്നു പ്രോസിക്യൂഷൻ വാദം. എന്നാൽ ലൈംഗി കാതിക്രമം മാത്രമാണ് ഗോവിന്ദച്ചാമി ചെയ്‌തതെന്ന് സുപ്രീംകോടതി കണ്ടെത്തി. ഈ കേസ് കേരളത്തിൽ വലിയ ജനരോഷത്തിന് ഇടയാക്കുകയും സ്ത്രീകളുടെ സുരക്ഷയെക്കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കുകയും ചെയ്‌തിരുന്നു.


Read Previous

വി എസിൻ്റെ വിയോഗത്തിൽ കേളി അനുശോചന യോഗം സംഘടിപ്പിച്ചു.

Read Next

കമ്പികള്‍ മുറിച്ചുമാറ്റി, തുണികൊണ്ട് വടംകെട്ടി പുറത്തേക്ക് ചാടി, ഗോവിന്ദച്ചാമിക്ക് ബാഹ്യ സഹായം ലഭിച്ചെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »