
കൊച്ചി: യുവ കഥാകാരിയെ ഉപദ്രവിച്ചെന്ന പരാതിയില്‍ സംവിധായകന്‍ വികെ പ്രകാശിന് മുന്‍കൂര്‍ ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. യുവതിയുടെ പരാതിയില്‍ ലൈംഗികാതിക്രമ കുറ്റം ചുമത്തി കൊല്ലം പള്ളിത്തോട്ടം പൊലീസ് എടുത്ത കേസിലാണ് ജാമ്യം.
2022 ഏപ്രിലില്‍ കൊല്ലത്തേക്ക് വിളിച്ചുവരുത്തി അതിക്രമം കാണിച്ചെന്നാണു യുവ കഥകാരിയുടെ ആരോപണം. സിനിമയുടെ കഥ പറയുന്നതുമായി ബന്ധപ്പെട്ട് രണ്ടുവര്‍ഷം മുമ്പാണ് വികെ പ്രകാശിനെ ബന്ധപ്പെടുന്നത്. കഥയുടെ ത്രെഡ് അയച്ചപ്പോള്‍ ഇഷ്ടമായെന്നും കൊല്ലത്തേക്കു വരണമെന്നും ആവശ്യപ്പെട്ടു. കഥ പറഞ്ഞു തുടങ്ങി കുറച്ചു സമയം കഴിഞ്ഞപ്പോള്‍ നിര്‍ത്തിവയ്ക്കാന്‍ പറഞ്ഞുവെന്നും മദ്യം ഓഫര്‍ ചെയ്തുവെന്നും എഴുത്തുകാരി പറയുന്നു. ആ സാഹചര്യത്തില്‍ ഇന്റിമേറ്റായും വള്‍ഗറായിട്ടും അഭിനയിക്കേണ്ട സീന്‍ തന്ന ശേഷം അഭിനയിച്ചു കാണിക്കാന്‍ പറഞ്ഞു.
അഭിനയത്തോടു താല്‍പര്യമില്ലെന്നു പറയുകയായിരുന്നുവെന്നും യുവ കഥാകാരി വെളിപ്പെടുത്തി. കഥ കേള്‍ക്കാതെ ചുംബിക്കാനും കിടക്കയിലേക്കു തള്ളിയിടാനും ശ്രമിച്ചു. എതിര്‍ത്തപ്പോള്‍ വികെ പ്രകാശ് ഹോട്ടല്‍ മുറിയില്‍നിന്ന് ഇറങ്ങിപ്പോയി. പരാതിപ്പെടാതിരിക്കാന്‍ ഡ്രൈവറുടെ അക്കൗണ്ടില്‍നിന്നു പതിനായിരം രൂപ തനിക്കയച്ചെന്നും യുവതി വെളിപ്പെടുത്തയിരുന്നു. തെളിവുകള്‍ സഹിതം ഡിജിപിക്ക് പരാതി നല്‍കിയതായും എഴുത്തുകാരി പറഞ്ഞിരുന്നു.
അതിനിടെ ലൈംഗികാതിക്രമ ആരോപണ കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദി ക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ജയസൂര്യ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. പീഡനം നടന്നതായി പരാതിക്കാരി ആരോപിക്കുന്ന തിയതികളില്‍ ഉള്‍പ്പടെ വൈരുധ്യ മുണ്ടെന്ന് ജയസൂര്യ ഹര്‍ജിയില്‍ പറയുന്നു.
വിദേശത്തായതിനാല്‍ എഫ്‌ഐആര്‍ നേരിട്ട് കണ്ടിട്ടില്ല. ഐപിസി 354 വകുപ്പുകള്‍ ചുമത്തിയതിനാല്‍ ഓണ്‍ലൈനായി എഫ്‌ഐആര്‍ അപ്ലോഡ് ചെയ്തിട്ടുമില്ല. സെപ്റ്റം ബര്‍ 18ന് വിദേശത്ത് നിന്ന് മടങ്ങിവരും. കസ്റ്റഡിയിലെടുക്കേണ്ട ആവശ്യമില്ലെന്നതും പരിഗണിച്ച് ജാമ്യം നല്‍കണമെന്നാണ് ജയസൂര്യ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
സ്ത്രീത്വത്തെ അപമാനിച്ചു, സ്ത്രീകളെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്താന്‍ ശ്രമിച്ചു എന്നീ വകുപ്പുകളിലാണ് ജയസൂര്യക്കെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എറണാകുളം കൂത്താട്ടുകുളം, തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനുകളിലാണ് ജയസൂര്യക്കെതിരായ കേസ്.
സംഭവത്തില്‍ നടി പൊലീസിന് മൊഴി നല്‍കിയിരുന്നു. സംഭവം നടന്ന കൂത്താട്ടു കുളത്തെ പന്നിഫാമില്‍ നടിയെ കൊണ്ടുപോയി തെളിവെടുത്തിരുന്നു. 2013ല്‍ ജയസൂര്യ നായകനായ ‘പിഗ്മാന്‍’ എന്ന സിനിമാ ചിത്രീകരണത്തിനിടെ പന്നിഫാമില്‍ വച്ച് ശുചിയിമുറിയില്‍ പോയിവരുംവഴി ജയസൂര്യ കടന്നുപിടിച്ചതെന്നാണ് നടി എഐജി പൂങ്കുഴലിക്ക് മൊഴി നല്‍കിയത്.