ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
തിരുവനന്തപുരം: ശബരിമല സ്വർണക്കവർച്ച കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് ഭാരവാ ഹികളെ കേന്ദീകരിച്ചു വിശദമായ അന്വേഷണത്തിനു എസ്ഐടി ഒരുങ്ങുന്നു. ഹൈക്കോടതിയുടെ ചില നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാണ് 2019 മുതൽ 2025 വരെയുള്ള ബോർഡ് അംഗങ്ങളുടെ മൊഴിയെടുക്കാൻ പ്രത്യേക അന്വേഷണ സംഘം തീരുമാനിച്ചത്.

2019നു സമാനമായി 2025ലും ഉണ്ണികൃഷ്ണൻ പോറ്റിയെ തന്നെ സ്വർണം പൂശാൻ എൽപ്പിച്ചതിൽ ഹൈക്കോടതി സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേക്കുറിച്ചു അന്വേഷിക്കണമെന്നും കോടതി നിർദ്ദേശിച്ചു. പിന്നാലെയാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ തുടർ നടപടി.
2019- 25 കാലയളവിലെ ബോർഡ് യോഗങ്ങളുടെ മിനിട്സ് ശേഖരിക്കും. ബോർഡംഗങ്ങളെ വിളിപ്പിച്ചു മൊഴിയെടുക്കാനും നീക്കങ്ങളുണ്ട്. ഉണ്ണികൃഷ്ണൻ പോറ്റി തന്ത്രി കുടുംബത്തെ മറയാക്കിയാണ് സമ്പന്നരായ ഭക്തരുമായി അടുപ്പമുണ്ടാക്കിയതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്.
