ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കോഴിക്കോട്: തനിക്കും കുടുംബത്തിനുമെതിരെ സമൂഹമാധ്യമത്തില്‍ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ നടപടി ആവശ്യപ്പെട്ട് ലോറി ഉടമ മനാഫ് മുഖ്യമന്ത്രിക്ക് പരാതി നല്കി. തനിക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചരണത്തില്‍ പൊലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് മനാഫ് പരാതി നല്‍കിയത്.
ഒക്ടോബര്‍ 2ന് പരാതി നല്‍കിയിട്ടും ഇതുവരെ കേസെടുത്തില്ലെന്ന് മനാഫ് പരാതി യില്‍ ആരോപിക്കുന്നുണ്ട്. മതസ്പര്‍ധ വളര്‍ത്തുന്ന പ്രചരണം കാരണം താനും കുടും ബവും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരെ സൈബര്‍ ആക്രമണം നടക്കുന്നുണ്ടെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. ഗംഗാവലി പുഴയില്‍ ഒലിച്ചുപോയ ലോറി ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്തിയതിന് ശേഷം കുടുംബവും മനാഫിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്ത് വന്നിരുന്നു. ഇതേത്തുടര്‍ന്ന് അര്‍ജുന്റെ കുടുംബത്തിനെതിരെയും സൈബര്‍ ആക്രമണം ഉണ്ടായിരുന്നു. പിന്നീട് ഇരു കൂട്ടരും പ്രശ്നം രമ്യതയില്‍ പരിഹരിക്കുകയായിരുന്നു.
