അവിടെ എത്തിയത് ആംബുലന്‍സിലല്ല’; പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം: സുരേഷ് ഗോപി


തൃശ്ശൂര്‍:പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. താന്‍ പൂര സ്ഥലത്തേക്ക് പോയത് പൂരപ്രമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ്. മാത്രമല്ല പൂരസ്ഥലത്തേയ്ക്ക് പോയത് ആംബുലന്‍സിലല്ലെന്നും ബിജെപി അധ്യക്ഷന്റെ വണ്ടിയിലാണ് പോയതെന്നും അദ്ദേഹം പറഞ്ഞു. ചേലക്കര യില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ സംസാരിക്കുകയായിരുന്നു സുരേഷ് ഗോപി.

ചേലക്കരയിലൂടെ കേരളം എടുക്കുമൈന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കലില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതെരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിദേവനം മാത്രമാ ണെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമയില്‍ നിന്ന് ഇറങ്ങാന്‍ തനിക്ക് സൗകര്യമില്ല. സിനിമ തന്റെ ചോരയും മാംസവും മജ്ജയും നീരുമാണ്.

ആംബുലന്‍സില്‍ എന്നെ കണ്ട കാഴ്ച മായക്കാഴ്ചയാണോ യഥാര്‍ഥ കാഴ്ചയാണോ എന്നൊ ക്കെ വ്യക്തമാകണമെങ്കില്‍ കേരളത്തിലെ പിണറായിയുടെ പൊലീസ് അന്വേഷിച്ചാല്‍ സത്യമറിയാന്‍ സാധിക്കില്ല. അതിന് സിബിഐ വരണം. നേരിടാന്‍ ഞാന്‍ തയ്യാറാണ്. സിബിഐയെ ക്ഷണിച്ചുവരുത്തണം.

കേരളത്തിലെ മുന്‍മന്ത്രിയടക്കം ഇപ്പോഴത്തെ മന്ത്രിമാരടക്കം പലരും ചോദ്യം ചെയ്യ പ്പെടാന്‍ യോഗ്യരാണെന്ന ഭയം അവര്‍ക്കുണ്ട്. ചങ്കൂറ്റമുണ്ടെങ്കില്‍- ഇത് സിനിമ ഡയ ലോഗ് മാത്രമായി എടുത്താല്‍ മതി- ഒറ്റ തന്തയ്ക്ക് പിറന്നതാണെങ്കില്‍ സിബിഐക്ക് വിടൂ. തിരുവമ്പാടിയും പാറമേക്കാവും അവരുടെ സത്യം പറയട്ടെ.

ദുഷിച്ച രാഷ്ട്രീയത്തിന്റെ ചോര എന്റെ കുടുംബത്തില്‍ ഇല്ല. ചോര കൊടിയേന്തിയ വരുടെ ചോര രാഷ്ട്രീയം എത്ര പേരെ കൊന്നുവെന്നും നവീന്‍ ബാബു വിഷയം ഉയര്‍ത്തി അദ്ദേഹം ചോദിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ വന്ന ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.


Read Previous

തൃശൂര്‍ പൂരം കലങ്ങിയില്ല’: വാദത്തില്‍ ഉറച്ച് മുഖ്യമന്ത്രി

Read Next

17 വേദികള്‍; 24000 കുട്ടികള്‍ മത്സരിക്കും; പിആര്‍ ശ്രീജേഷ് സ്‌കൂള്‍ കായികമേളയുടെ ബ്രാന്‍ഡ് അംബാസഡര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »