കൊല്ലാന്‍ പോലും മടിയില്ല!, കൈയില്‍ ഇരുമ്പുകമ്പി, തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരി; ആരാണ് കുറുവ സംഘം?


കൊച്ചി: കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത് കുറുവ മോഷണ സംഘമാണ്. കുറുവ മോഷണ സംഘം ഇറങ്ങിയിരിക്കുന്നതിനാല്‍ ജാഗ്രത പാലിക്കണമെന്ന് പൊലീസ് മുന്നറിയിപ്പ്് നല്‍കിയതോടെ, ജനങ്ങളില്‍ പലരുടെയും ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. ജനങ്ങള്‍ക്കിടയില്‍ ഇപ്പോള്‍ ഒരു ചര്‍ച്ചാവിഷയമായിരിക്കുകയാണ് കുറുവ സംഘം. ജനങ്ങള്‍ക്കിടയില്‍ നിന്ന് ആരാണ് കുറുവ സംഘം?, ഇവര്‍ എവിടെ നിന്നുള്ളവരാണ് തുടങ്ങിയ ചോദ്യങ്ങളും ഉയരുന്നുണ്ട്.

തമിഴ്‌നാട് ഇന്റലിജന്‍സ് ആണ് കുറുവ സംഘം എന്ന പേരിട്ടത്. ആയുധധാരികളായ മോഷ്ടാക്കളുടെ സംഘം എന്ന അര്‍ഥത്തിലാണ് ഈ പേര് നല്‍കിയത്. തമിഴ്‌നാട് തിരുച്ചിറപ്പള്ളിക്കടുത്ത റാംജി നഗര്‍ ആണു പണ്ട് തിരുട്ടുഗ്രാമമായി അറിയപ്പെട്ടിരു ന്നത്. ഈ ഗ്രാമവാസികളെ കുറുവ സംഘമെന്നു വിളിച്ചു. എന്നാല്‍ ഇപ്പോഴത്തെ കുറുവ സംഘത്തില്‍ ഉള്ളവര്‍ ഒരേ ഗ്രാമക്കാരല്ല. തമിഴ്‌നാട്ടില്‍ തന്നെ ഒട്ടേറെ കുപ്രസിദ്ധ തിരുട്ടുഗ്രാമങ്ങള്‍ ഉണ്ട്. അവിടെ നിന്നുള്ളവരെല്ലാം ഈ സംഘത്തിലുണ്ട്.

തമിഴ് തിരുട്ടുഗ്രാമങ്ങളിലെ ഏറ്റവും അപകടകാരികളായ മോഷ്ടാക്കളുടെ കൂട്ടമാണ് കുറുവ. മോഷ്ടിക്കാനായി കൊല്ലാന്‍ പോലും മടിയില്ലാത്തവരുടെ കൂട്ടമാണിതെന്നാണ് പൊലീസ് പറയുന്നത്. കുറുവ സംഘം ആക്രമണകാരികളാണ്. ഇരുമ്പുകമ്പിയോ മറ്റോ കൊണ്ടുനടക്കും. വാതിലിന്റെ കുറ്റി എടുക്കാനും എതിര്‍പ്പുണ്ടായാല്‍ ആക്രമിക്കാനു മാണിത്. രണ്ടുപേര്‍ വീതമാണു മിക്കയിടത്തും കവര്‍ച്ചയ്‌ക്കെത്തുന്നത്. സുരക്ഷ കുറഞ്ഞ പിന്‍വാതിലുകള്‍ അനായാസം തുറന്ന് അകത്തു കടക്കും. ആലപ്പുഴയിലെ മണ്ണഞ്ചേരിയിലും കളര്‍കോട്ടും മോഷണം നടത്തിയതു കുറുവ സംഘത്തില്‍പെട്ടവര്‍ തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചു.


Read Previous

ഒ ഐ സി സി സത്താർ അനുസ്മരണവും ജീവകാരുണ്യ ഫണ്ട് വിതരണവും

Read Next

മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയത് കുറുവാ സംഘം തന്നെ; 14 പേരടങ്ങുന്ന സംഘം കേരളത്തിലെത്തിയെന്ന് പൊലീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »