Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കോണ്‍ഗ്രസിലൂടെ നേടാവുന്നതെല്ലാം നേടി; ലക്ഷ്യം മറ്റെന്തോ?; പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ ആഗ്രഹിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഉണ്ണിത്താന്‍


കാസര്‍കോട്: ശശി തരൂരിനെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താന്‍. കോണ്‍ഗ്രസിലൂടെ നേടാവുന്ന മുഴുവന്‍ തരൂര്‍ നേടി, ഇപ്പോള്‍ മറ്റ് നേട്ടങ്ങളാണ് ലക്ഷ്യമെന്ന് ഉണ്ണിത്താന്‍ പറഞ്ഞു. തരൂര്‍ ചെയ്യുന്നതെല്ലാം പാര്‍ട്ടിക്ക് എതിരാണ്. പാര്‍ട്ടി പുറത്താക്കണമെന്നാണ് തരൂര്‍ അഗ്രഹിക്കുന്നത്. എന്നാല്‍ പാര്‍ട്ടി അദ്ദേഹത്തെ പുറത്താക്കില്ലെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു

‘പാര്‍ട്ടി എംപിമാര്‍ ആരും കോണ്‍ഗ്രസ് എടുക്കുന്ന തീരുമാനത്തിന് വ്യത്യസ്തമായി നില്‍ക്കുന്നില്ല. കോണ്‍ഗ്രസിന്റെ വര്‍ക്കിങ് കമ്മിറ്റി അംഗമാണ് ശശി തരൂര്‍. അദ്ദേഹം ഒരു വിശ്വപൗരനായതു കൊണ്ടാണ് ഒരു സീറ്റ് നല്‍കി വിജയിപ്പിച്ചത്. കോണ്‍ഗ്രസ് പാര്‍ട്ടിയെക്കൊണ്ട് നേടാനാകുന്നതെല്ലാം നേടി. ഇനി വേറെ എന്തെങ്കിലും നേടാനുണ്ടെങ്കില്‍ അതിനെക്കുറിച്ചാണ് അദ്ദേഹം ചിന്തിക്കുന്നത്.

ശശി തരൂരിന്റെത് ഒറ്റപ്പെട്ട ശബ്ദമാണ്. കോണ്‍ഗ്രസ് പാര്‍ട്ടി പുറത്താക്കാന്‍ അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹത്തെ ഒരിക്കലും പാര്‍ട്ടി പുറത്താക്കില്ല. കോണ്‍ഗ്രസ് പാര്‍ട്ടിക്കകത്തുള്ള സകല നേതാക്കളും പ്രവര്‍ത്തകരും അനുഭാവികളും പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുംകോണ്‍ഗ്രസ് അധികാരത്തില്‍ മടങ്ങിവരണമെന്ന് ആഗ്രഹിക്കുന്ന മുഴുവന്‍ ആളുകളുടെയും വെറുപ്പിനും അപ്രീതിക്കും പാത്രിഭൂത മായിരിക്കുകയാണ്. കോണ്‍ഗ്രസ് തകര്‍ന്നുകാണണമെന്ന് ആഗ്രഹിക്കുന്നവര്‍ മാത്രമാണ് തരൂരിനെ പിന്തുണയ്ക്കുന്നത്’.

അദ്ദേഹം വളരെ ഓപ്പണായിട്ടാണ് പറയുന്നത്. അദ്ദേഹത്തിന്റെ മനസില്‍ എന്താണെന്ന് അറിയില്ല. അരിയാഹാരം കഴിക്കാത്തവര്‍ക്കും പോലും അദ്ദേഹം പറയുന്നത് മനസിലാകും. പാര്‍ട്ടിക്ക് ദോഷകര മാകുന്നതാണ് തരൂര്‍ ചെയ്യുന്നത് എല്ലാം. തരൂരിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ഹൈക്ക മാന്‍ഡാണ്. ഉചിതമായ തീരുമാനം ഉണ്ടാകുമെന്നാണ് കരുതുന്നത്. കോണ്‍ഗ്രസിന്റെ രക്തം സിരകളി ലൂടെ ഒഴുകുന്ന ഒരാളും ഇന്ദിരാഗാന്ധിയെ വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ തയ്യാറാകില്ല’- ഉണ്ണിത്താന്‍ പറഞ്ഞു.


Read Previous

സതീഷ് സൈക്കോ, എപ്പോഴും വീഡിയോ കോൾ വിളിക്കും; ആരും നോക്കാനോ, ആരോടും സംസാരിക്കാനോ പാടില്ല, ഭര്‍ത്താവ് സതീഷിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു; സ്ത്രീധനത്തിന്റെ പേരിലും പീഡിപ്പിച്ചുവെന്ന് കുടുംബം

Read Next

പരീക്ഷക്ക് ദിവസങ്ങള്‍ മാത്രം; പാഠപുസ്തകങ്ങള്‍ ഇല്ല; കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് വി ശിവന്‍കുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »