അയാൾ ലീ​ഗ് ഭാരവാഹിയല്ല’; പാർട്ടിയുടെ ഉത്തരവാദപ്പെട്ട ആരും പോകില്ല; അബൂബക്കറെ തള്ളി മുസ്ലിം ലീ​ഗ്


മലപ്പുറം: നവകേരള സദസില്‍ മുഖ്യമന്ത്രിക്കൊപ്പം വേദി പങ്കിട്ട ലീഗ് നേതാവ് എന്‍എ അബൂബക്കറെ പരിഹസിച്ച് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. അയാള്‍ ലീഗ് അല്ലെന്നായിരുന്നു സലാമിന്റെ പ്രതികരണം. ലീഗ് നേതാക്കളാരും നവകേരള സദസ്സില്‍ പങ്കെടുക്കാന്‍ പോയിട്ടില്ലെന്നും സലാം പറഞ്ഞു.

നവകേരള സദസ്സില്‍ പങ്കെടുത്തെന്ന് പറയുന്നയാള്‍ ലീഗ് ഭാരവാഹി അല്ലെന്നും സലാം കൂട്ടിച്ചേര്‍ത്തു. അബൂബക്കറിന് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. ഉത്തര വാദിത്തപ്പെട്ടവര്‍ നവകേരള സദസിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം പറഞ്ഞു.

ഈ വിഷയത്തിൽ ലീഗ് നേരത്തെ നിലപാട് വ്യക്തമാക്കിയതാണ്. നവകേരള സദസില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നും പിഎംഎ സലാം പറഞ്ഞു. നവകേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.

മുസ്ലിം ലീ​ഗ് നേതൃത്വത്തിന്റെ ബഹിഷ്കരണാഹ്വാനം തള്ളി നവകേരള സദസിന്റെ ഭാരമായുള്ള പൗരപ്രമുഖരുടെ യോഗത്തിലാണ് ലീ​ഗ് നേതാവെത്തിയത്. ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കറാണ് മുഖ്യമന്ത്രിക്കൊപ്പം നവകേരള സദസ് യോഗത്തിനെത്തിയത്. നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റു കൂടിയാണ് ഇദ്ദേഹം.


Read Previous

മറിയക്കുട്ടിക്കും അന്നക്കും സഹായ ഹസ്തവുമായി ചെന്നിത്തലയും; 1600 രൂപ കൈമാറി

Read Next

പങ്കെടുക്കാത്ത ജനപ്രതിനിധികള്‍ക്ക് മനപ്രയാസം അനുഭവപ്പെടുന്നുണ്ടാകും; ലീഗ് നേതാവിന്റെ പങ്കാളിത്തം സ്വാഭാവികമെന്ന് മുഖ്യമന്ത്രി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »