Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യുവാവിന്റെ ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ പിന്നുകള്‍ അടിച്ചു, കൈയിലെ നഖങ്ങള്‍ പിഴുതെടുത്തു; ഹണിട്രാപ്പില്‍ കുടുക്കി യുവ ദമ്പതികളുടെ ക്രൂരപീഡനം


പത്തനംതിട്ട: ഹണി ട്രാപ്പില്‍ കുടുക്കി യുവാക്കളെ അതിക്രൂരമായി മർദിച്ചു. സംഭവത്തിൽ പത്തനംതിട്ട ചരൽകുന്ന് സ്വദേശികളും യുവദമ്പതികളുമായ ജയേഷും രശ്മിയും അറസ്റ്റിലായി. ആലപ്പുഴ, റാന്നി സ്വദേശികളായ യുവാക്കളാണ് ഇരകളായത്

ഇരുവരെയും പ്രണയം നടിച്ചാണ് രശ്മി വീട്ടിലേക്ക് വിളിച്ചുവരുത്തിയത്. വ്യത്യസ്ത ദിവസങ്ങളിലാണ് യുവാക്കള്‍ ആക്രമണത്തിന് ഇരയായതെന്നും പൊലീസ് പറയുന്നു. ഈ മാസം ഒന്നാം തീയതിയാണ് ആലപ്പുഴ സ്വദേശിയായ യുവാവ് മര്‍ദനത്തിന് ഇരയായത്. തിരുവോണ ദിവസമാണ് റാന്നി സ്വദേശി ദമ്പതികളുടെ പീഡനത്തിന് ഇരയായത്. ഭര്‍ത്താവ് ജയേഷ് ആണ് ഇരുവരെയും വീട്ടിലെത്തിച്ചത്.

തിരുവോണ ദിവസം വീട്ടിലെത്തിയ യുവാവിനെ വിവസ്ത്രനാക്കിയ ശേഷം യുവതിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്ന തരത്തില്‍ ദൃശ്യങ്ങള്‍ പകര്‍ത്തി. പിന്നാലെ ദൃശ്യങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണവും ഐ ഫോണും തട്ടിയെടുത്തതിന് ശേഷമായിരുന്നു ക്രൂരമര്‍ദനം. ഇയാളെ കെട്ടിത്തൂക്കിയ ശേഷം കൈയിലെ നഖങ്ങള്‍ പിഴുതെടുക്കുകയും ജനനേന്ദ്രിയത്തില്‍ സ്റ്റാപ്ലര്‍ പിന്നുകള്‍ അടിക്കുകയും ചെയ്തു. റാന്നി സ്വദേശിയുടെ ജനനേന്ദ്രിയത്തില്‍ 23ലേറെ തവണ സ്റ്റേപ്ലര്‍ അടിച്ചതായി പൊലീസ് പറഞ്ഞു.

തളര്‍ന്നുവീണ യുവാവിനെ ആളൊഴിഞ്ഞ സ്ഥലത്തുകൊണ്ടുപോയി ഇവര്‍ ഉപേക്ഷിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ ആശുപത്രിയിലെത്തിച്ചതോടെ നടത്തിയ പൊലീസ് അന്വേഷണത്തിലാണ് വിവരം പുറത്തുവന്നത്. പ്രതികളായ യുവദമ്പതികള്‍ സൈക്കോ മനോനിലയുള്ളവരാണെന്നും പൊലീസ് പറയുന്നു.

എന്താണ് സംഭവിച്ചതെന്ന് നാണക്കേടുകാരണം യുവാവ് പൊലീസിനോട് പറഞ്ഞില്ല. മറ്റു കാരണ ങ്ങളാണ് പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തിൽ ചിലരെ പൊലീസ് കസ്റ്റഡിയിലും എടുത്തിരുന്നു. സംശയം തോന്നി വിശദമായി നടത്തിയ അന്വേഷണത്തിലാണ് ദമ്പതികൾ പിടിയിലായത്. ആലപ്പുഴ സ്വദേശിയുടെ ഐ ഫോണും റാന്നി സ്വദേശിയുടെ പണവും ദമ്പതികൾ മോഷ്ടിച്ചു. വിശദമായ അന്വേഷണത്തിന് എസ്പി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു.


Read Previous

ക്ഷമിക്കണം, നിങ്ങളെ ബുദ്ധിമുട്ടിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല’; ഭിന്നശേഷിക്കാരനായ മകനുമായി യുവതി ഫ്‌ലാറ്റിന്റെ 13ാം നിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

Read Next

ജനനേന്ദ്രിയത്തില്‍ സ്റ്റേപ്ലര്‍ അടിച്ചത് രശ്മി, മുറിവില്‍ മുളക് സ്‌പ്രേ ചെയ്തു; യുവാവിന്റെ നടുക്കുന്ന കൂടുതല്‍ വെളിപ്പെടുത്തല്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »