ദുരന്ത ഭൂമിയില്‍ ഉടമയെ തേടി അലഞ്ഞു, കണ്ടപ്പോൾ തൊട്ടുരുമ്മി സ്‌നേഹ പ്രകടനം; ചൂരൽമലയിൽ നിന്നുള്ള കാഴ്‌ച


വയനാട് : ചൂരൽമലയിലെ ചെളി നിറഞ്ഞ അങ്ങാടിയിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങ ളായി ഒരു നായ അലഞ്ഞുതിരിഞ്ഞ് നടക്കുന്നുണ്ടായിരുന്നു. ആരെയൊക്കെയോ തെരഞ്ഞാണ് ആ നായ്‌ക്കുട്ടിയുടെ നടത്തം. മുഴുവൻ സമയവും ചൂരൽമലയിലെ ചെളിയിലൂടെ മണപ്പിച്ചു നടക്കുകയായിരുന്നു.

ചൂരൽമലയിൽ അലഞ്ഞുതിരിഞ്ഞ നായയുടെ ഉടമ തിരിച്ചെത്തി. ദിവസങ്ങൾക്ക് ശേഷം ഉടമയെ കണ്ടതിന്‍റെ സന്തോഷത്തിൽ നായ. ഉടമയെ തൊട്ടുരുമ്മി സ്‌നേഹം പ്രകടിപ്പിച്ചു. ചൂരൽമലയിൽ നിന്നുള്ള കാഴ്‌ച.

ഹെലികോപ്‌ടറിന്‍റെയൊക്കെ ശബ്‌ദം കേട്ട് ഭയന്ന് ഓരിയിടുന്ന നായയെ സൈനികർ ഉൾപ്പെടെയുള്ളവർ ആശ്വസിപ്പിക്കാൻ എത്തും. എന്നാൽ കഴിഞ്ഞ ദിവസം നായയെ തേടി അതിന്‍റെ ഉടമ ക്യാമ്പിൽ നിന്ന് തിരിച്ച് ചൂരൽമലയിൽ എത്തി. തന്‍റെ ഉടമയെ കണ്ടപ്പോഴുള്ള നായയുടെ സന്തോഷപ്രകടനം അത് കണ്ട് നിന്നവരെയും കണ്ണീര ണിയിച്ചു.

വാലാട്ടി അതിന്‍റെ സ്നേഹം പ്രകടിപ്പിച്ചു. ഇവിടെ ഈ നായ മാത്രമല്ല ഇങ്ങനെ നിരവധി നായകൾ വയനാട്ടിലെ ദുരന്തഭൂമിയായ ചൂരൽമലയിലും മുണ്ടക്കൈയിലും ഉടമസ്ഥനെ തേടി അലയുന്നുണ്ട്.


Read Previous

വിദ്യാഭ്യാസ വകുപ്പിന്‍റെ ദക്ഷിണ മേഖല ഫയൽ അദാലത്ത്; 4 ജില്ലകളിൽ നിന്നുള്ള ഫയലുകൾ പരിഗണിച്ചു

Read Next

വയനാടിനായി കൈകോർക്കാം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകാനുള്ള 22 അക്കൗണ്ടുകൾ ഇവയൊക്കെ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »