Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

മകന്റെ ക്രൂരമർദ്ദനത്തിനിരയായി; ചികിത്സയിലായിരുന്ന സിപിഎം നേതാവ് മരിച്ചു


ഇടുക്കി: മകന്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മുതിർന്ന സിപിഎം നേതാവ് ആണ്ടവർ (84) മരിച്ചു. കജനാപാറ സ്വദേശിയും രാജകുമാരി പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റുമായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.

സംഭവത്തിൽ മകൻ മണികണ്ഠനെ പൊലീസ് അറസ്റ്റ് ചെയ്തു. ദീർഘകാലം സിപിഎം രാജാക്കാട് ഏരിയാ കമ്മറ്റി അംഗമായിരുന്നു ആണ്ടവർ. കഴിഞ്ഞ 24ന് രാത്രി 11 മണിയോടെയായിരുന്നു ആണ്ടവരെ മകൻ മർദ്ദിച്ചത്.

ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് മണികണ്ഠൻ ആണ്ടവരെ ടേബിൾ ഫാൻ, ഫ്ലാസ്ക് എന്നിവ ഉപയോഗിച്ച് തലയിലും മുഖത്തും മർദ്ദിക്കുകയായിരുന്നു.

ഈ സമയത്ത് വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. ഗുരുതരമായി പരിക്കേറ്റ ആണ്ടവരെ ആദ്യം തേനി മെഡിക്കൽ കോളേജിലും പിന്നീട് മധുര മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. മധുര മെഡിക്കൽ കോളേജിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.


Read Previous

ഒമ്പതാം ക്ലാസുകാരി സ്‌കൂളിലെ ടോയ്‌ലറ്റിൽ പ്രസവിച്ചു; പ്രതിയായ 28കാരൻ പിടിയിൽ

Read Next

തൊട്ടാൽ പൊള്ളും; ഇന്ന് മാത്രം കൂടിയത് 1200 രൂപ, സർവകാല റെക്കാർഡിൽ സ്വർണം, 80000 കൊടുത്താലും ഒരു പവൻ കിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »