Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരോഗ്യ മേഖല വെൻ്റിലേറ്ററിൽ; സ്ഥിതി പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് വിഡി സതീശൻ


എറണാകുളം: കേരളത്തിലെ ആരോഗ്യ മേഖലയുടെ തകർച്ചയെക്കുറിച്ച് പഠിക്കാൻ ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പൊതുജനാരോഗ്യ രംഗത്തെ വിദഗ്ധരും ഡോക്ടർമാരും കമ്മിഷനിൽ അംഗങ്ങളായിരിക്കും. സംസ്ഥാനത്തെ ആരോഗ്യ രംഗം ഗുരുതരമായ പ്രതിസന്ധിയിലാണെന്നും വെൻ്റിലേറ്ററിലാണെന്നും അദ്ദേഹം ആരോപിച്ചു.

ആരോഗ്യ വകുപ്പ് മന്ത്രിയുടെ വാദങ്ങൾ തെറ്റാണെന്ന് ആശുപത്രികളിൽനിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എല്ലാ മെഡിക്കൽ കോളജുകളിലും താലൂക്ക് ആശുപത്രികളിലും മരുന്ന് ക്ഷാമം രൂക്ഷമാണ്. പനി, ചുമ തുടങ്ങിയ സാധാരണ രോഗങ്ങൾക്കുള്ള മരുന്നുകൾ പോലും ലഭ്യമല്ല. ശസ്ത്രക്രി യക്ക് ഉപയോഗിക്കുന്ന നൂലും സർജിക്കൽ ഗ്ലൗസും പോലും കിട്ടാനില്ലാത്ത അവസ്ഥയാണ്.

രോഗികൾ ലക്ഷക്കണക്കിന് രൂപ മുടക്കി പുറത്തുനിന്ന് മരുന്ന് വാങ്ങാൻ നിർബന്ധിതരാകുന്നു. ശസ്ത്ര ക്രിയകൾ പോലും മുടങ്ങുന്ന ഗുരുതര സാഹചര്യമാണുള്ളതെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. രോഗികൾക്ക് ചികിത്സ നിഷേധിക്കപ്പെടുന്ന അവസ്ഥയാണെന്നും അദ്ദേഹം ആവർത്തിച്ചു

സംസ്ഥാന ആരോഗ്യ മേഖലയുടെ തകർച്ചയെക്കുറിച്ച് സമഗ്രമായി പഠിച്ച് പ്രായോഗിക നിർദേശങ്ങൾ നൽകാനാണ് കമ്മിഷനെ നിയമിക്കുന്നത്. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം, ജീവനക്കാരുടെ കുറവ്, അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, ചികിത്സാ പിഴവുകൾ തുടങ്ങിയ കാര്യങ്ങൾ കമ്മിഷൻ പരിശോധിക്കും. ആരോഗ്യ മേഖലയെ പുനരുജ്ജീവിപ്പിക്കാനുള്ള നിർദേശങ്ങൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്യും.

സംസ്ഥാന പൊലീസ് മേധാവിയുടെ നിയമനം നടപടിക്രമം അനുസരിച്ചാണ് വരുന്നതെന്ന് വിഡി സതീ ശൻ പറഞ്ഞു. കൂത്തുപറമ്പ് വെടിവയ്പ്പിൻ്റെ പേരിൽ സിപിഎമ്മിനെ അദ്ദേഹം രൂക്ഷമായി വിമർശിച്ചു. 1994ൽ നടന്ന വെടിവയ്പ്പ് അന്നത്തെ മന്ത്രി എംവി രാഘവൻ്റെ ജീവൻ രക്ഷിക്കാനായി രുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഓരോ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥനും അതത് സമയത്ത് ഉചിതമായ തീരുമാനമെടുക്കേണ്ടി വരും. അന്ന് സ്വാശ്രയ കോളജുകൾക്കെതിരെ സമരം നടന്നപ്പോൾ ഇപ്പോൾ സ്വകാര്യ യൂനിവേഴ്സിറ്റിക്ക് വേണ്ടി നിയമം പാസാക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അന്ന് എംവി രാഘവനെ വധിക്കാൻ ശ്രമിച്ചതിന് സിപിഎമ്മാണ് മാപ്പ് പറയേണ്ടതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ചെല്ലാനത്ത് കടലാക്രമണത്തിൽ വീടുകൾ നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾ ഫിഷറീസ് മന്ത്രി സജി ചെറിയാന് നേരെ കരിങ്കൊടി കാണിച്ചിരുന്നു. ഈ പ്രതിഷേധക്കാരെ “ഗുണ്ടകൾ” എന്ന് വിളിച്ച മന്ത്രി യുടെ പരാമർശം പിൻവലിച്ച് മാപ്പു പറയണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു. താടി വച്ചവരെല്ലാം ഗുണ്ടകളാണോ എന്ന് ചോദിച്ച അദ്ദേഹം, ജനങ്ങളുടെ ദുരിതത്തെ മന്ത്രി പരിഹസിക്കു കയാണ് ചെയ്തതെന്നും കുറ്റപ്പെടുത്തി.

കോൺഗ്രസിനുള്ളിലെ ആഭ്യന്തര വിഷയമായ ശശി തരൂർ വിഷയത്തിൽ പ്രതികരിക്കാൻ വിഡി സതീശൻ തയാറായില്ല. ദേശീയ നേതൃത്വമാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടതെന്നും താൻ കൂടുതൽ ഒന്നും പറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി

.


Read Previous

രാഷ്ട്രീയ എതിരാളികൾ ശത്രുക്കളല്ല’; രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ആശങ്ക പ്രകടിപ്പിച്ച് ഉപരാഷ്ട്രപതി

Read Next

ഉന്നത വിജയികൾക്ക് ഐസിഎഫ് എക്‌സലൻസി അവാർഡ് നൽകി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »