ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
വയനാട് ഉരുള്‍പൊട്ടലിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധന സഹായവുമായി തെന്നിന്ത്യൻ താരങ്ങളായ ചിരഞ്ജീവിയും രാം ചരണും. ഇരുവരും ചേർന്ന് ഒരു കോടി രൂപയാണ് വയനാടിന് നൽകിയത്. ചിരഞ്ജീവിയാണ് ഇക്കാര്യം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്.

‘പ്രകൃതി ക്ഷോഭം മൂലം കേരളത്തിന് നഷ്ടപ്പെട്ട നൂറുകണക്കിന് ജീവനുകളിൽ ആഴത്തിൽ വിഷമിക്കുന്നു. വയനാട് ദുരന്തത്തിനിരയായവരോട് എന്റെ അനു ശോചനം രേഖപ്പെടുത്തുന്നു. ദുരിതബാധിതർക്കുള്ള ഞങ്ങളുടെ പിന്തുണയുടെ അടയാളമായി ഞാനും ചരണും ചേർന്ന് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ സംഭാവന ചെയ്യുന്നു. വേദനിക്കുന്ന എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കാൻ എന്റെ പ്രാർത്ഥനകൾ! ‘എന്നാണ് ചിരഞ്ജീവി കുറിച്ചിരിക്കുന്നത്.
നേരത്തെ തെന്നിന്ത്യൻ താരം അല്ലു അർജുൻ 25 ലക്ഷം രൂപയാണ് കേരളത്തിനായി അല്ലുഅർജുൻ നൽകിയത്. നടി രശ്മിക മന്ദാനയും 10 ലക്ഷം രൂപ നൽകിയിരുന്നു. സിനിമാ മേഖലയിൽ നിന്നുള്ള നിരവധി പേരാണ് വയനാടിന് കൈത്താങ്ങായി എത്തിയിരിക്കുന്നത്. തെന്നിന്ത്യൻ താരങ്ങളായ സൂര്യയും, ജ്യോതികയും, കാർത്തിയും, വിക്രവുമെല്ലാം വയനാടിന്റെ ദുഃഖത്തിൽ പങ്കുചേരുകയും സഹായവും നൽകിയിട്ടുണ്ട്.
നാടിനെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരിച്ചവരുടെ എണ്ണം 369 ആയി ഉയർന്നു. 206 പേരെയാണ് കണ്ടെത്താനുള്ളത്. തിരച്ചിൽ ആറാം ദിനം പിന്നിടുമ്പോൾ ഇന്ന് ആറ് മേഖലകളിലായി നടത്തിയ ദൗത്യത്തിൽ ആയിരത്തിലധികം രക്ഷാ പ്രവർത്തകരാണ് പങ്കെടുത്തത്. ചാലിയാറിലും മുണ്ടേരി ഉൾവനത്തിലും ഇന്ന് നടത്തിയ തിരച്ചിലിൽ ഒരു മൃതദേഹവും ഏഴ് ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. ചാലിയാറിൽ നിന്ന് ഇതുവരെ 213 മൃതദേഹങ്ങളാണ് ലഭിച്ചത്. 74 മൃതദേഹവും139 ശരീരഭാഗങ്ങളും ഇതിൽ ഉൾപ്പെടും.
