
തൃശൂര്‍: കനത്ത മഴയെത്തുടര്‍ന്ന് തൃശൂര്‍ എംജി റോഡില്‍ പ്രവര്‍ത്തിക്കുന്ന ദേവി ഏജന്‍സീസ് വീട്ടുവളപ്പിലെ റിലയന്‍സ് ഷോപ്പില്‍ നിന്ന് വലിയ ബോര്‍ഡ് കാറ്റത്ത് വീണു. ഇന്നലെ എംഒ റോഡില്‍ കൂറ്റന്‍ ഇരുമ്പ് മേല്‍ക്കൂര പറന്നു വീണിരുന്നു. കഴിഞ്ഞദിവസം ജനത്തിരക്കേറിയ എംഒ റോഡി ലേക്ക് ഇരുമ്പു മേല്‍ക്കൂര പറന്നുവീണതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ സെക്രട്ടറിയെ ഉപരോധിച്ചു.
കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഇരുമ്പ് മേല്‍ക്കൂര തകര്‍ന്ന് വീണ സംഭവത്തില്‍ ഉത്തരവാദികളായ ഉദ്യോഗസ്ഥരെ സസ്‌പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം. ഇരുപത്തിനാല് മണിക്കൂ റിനുള്ളില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കുമെന്ന് സെക്രട്ടറി ഉറപ്പുനല്‍കിയതിനെ തുടര്‍ന്ന് ഉപരോധം അവസാനിപ്പിച്ചു.