സഹായം ആവശ്യമുണ്ട്, കൈകോര്‍ക്കാം വയനാടിനായി


കല്‍പ്പറ്റ: വയനാട് ദുരന്തത്തിനിരയായവര്‍ക്ക് ദുരിതാശ്വാസ സഹായം എത്തിക്കുന്ന തിനായി കൈകോര്‍ത്ത് ജില്ലാ കലക്ടര്‍മാര്‍. കണ്ണൂര്‍, കോഴിക്കോട് ജില്ലാ കലക്ടര്‍മാരാണ് പൊതുജനങ്ങളോട് ഫെയ്‌സ്ബുക്കിലൂടെ സഹായം ആവശ്യപ്പെട്ടി രിക്കുന്നത്.

ഉപയോഗിച്ചിട്ടില്ലാത്ത വസ്തുക്കള്‍, പാക്ക് ചെയ്ത ഭക്ഷ്യ വസ്തുക്കള്‍, അരി, പയര്‍ വര്‍ഗങ്ങള്‍, കുടിവെള്ളം, ചായപ്പൊടി, പഞ്ചസാര, ബിസ്‌കറ്റ് പോലുള്ള പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങള്‍, ബാറ്ററി, ടോര്‍ച്ച്, സാനിറ്ററി നാപ്കിന്‍, കുപ്പിവെള്ളം, ഡയപ്പര്‍, സ്ത്രീകള്‍ ക്കും കുട്ടികള്‍ക്കും പുരുഷന്‍മാര്‍ക്കുമുള്ള പുതിയ വസ്ത്രങ്ങള്‍, പുതപ്പ് ബെഡ്ഷീറ്റ്, പായ തോര്‍ത്ത് ( എല്ലാം പുതിയത്) എന്നിവ എത്തിക്കണമെന്ന് കലക്ടര്‍മാര്‍ അറിയിച്ചു.

കണ്ണൂരില്‍ കലക്ട്രേറ്റിന് തൊട്ടടുത്തുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ സഹായ കേന്ദ്രം ആരംഭിച്ചു. അവശ്യസാധനങ്ങളടങ്ങിയ വാഹനം ഇന്ന് രാത്രിയും നാളെ രാവിലെയുമായി കണ്ണൂര്‍ ജില്ലയില്‍ നിന്ന് പുറപ്പെടും. കോഴിക്കോട് സിവില്‍ പ്ലാനിങ് ഹാളില് സജ്ജീകരിച്ചിരിക്കുന്ന കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ ഏല്‍പ്പിക്കുക.


Read Previous

വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ഹൃദയ ഭേദകം; എല്ലാ ശക്തിയും ഉപയോഗിച്ച് രക്ഷാ പ്രവര്‍ത്തനം തുടരു: മുഖ്യമന്ത്രി, മരണസംഖ്യ 110 കടന്നു

Read Next

ക്രെസി ഡീല്‍ പ്രഖ്യാപിച്ച് സിറ്റിഫ്ലവര്‍, രണ്ടെണ്ണം വാങ്ങിച്ചാല്‍ ഒന്ന് തീര്‍ത്തും സൗജന്യം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »