Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ദുരിതമനുഭവിക്കുന്നവർക്കു കൈത്താങ്ങ്: 15 കോടി രൂപയുടെ ധനസഹായവുമായി പ്രവാസി വ്യവസായി രവി പിള്ളയുടെ ആർ പി ഫൗണ്ടേഷൻ.


കൊല്ലം : കോവിഡ് മൂലം അതി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലായ പ്രവാസികൾ ഉൾപ്പടെ യുള്ള മല യാളികൾക്ക് സഹായ ഹസ്തവുമായി ആർ പി ഫൗണ്ടേഷൻ. ആഗോളതലത്തിൽ നിരവധി പേരുടെ ജീവനെടുക്കുകയും ബിസിനസ്സ് മേഖലയുടെ തകർച്ചക്ക് കാരണമാവുകയും ചെയ്ത കോവി ഡ്, പ്രവാ സികൾ ഉൾപ്പടെ നിരവധി മലയാളികളുടെ ജീവഹാനിക്കും തൊഴിൽ നഷ്ടത്തിനും ഇടയാ ക്കി യെ ന്ന് പ്രവാസി വ്യവസായിയും ആർ പി ഗ്രൂപ് ചെയർമാനുമായ രവി പിള്ള പറഞ്ഞു.

കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന മാതാ പിതാക്കൾ നഷ്ടപ്പെട്ട നിരവധി കുടുംബങ്ങൾ നിലനിൽപ്പിനായുള്ള അവരുടെ കഷ്ടപ്പാടുകൾ നേരിട്ടും, ആർ പി ഫൗണ്ടേഷൻ മുഖേനയും നിരന്തരം തന്നെ അറിയിച്ചു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

“കോവിഡ് പ്രതിസന്ധി തുടങ്ങിയതുമുതൽ ആർ പി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നിരവധി രാജ്യ ങ്ങളിലെ കോവിഡ് പ്രധിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളാവുകയും അനേകം കുടുംബങ്ങൾക്ക് യാത്രാ സഹായം ഉൾപ്പടെ നിരവധി സാമ്പത്തിക സഹായങ്ങൾ നൽകി വരികയുമാണ്. ഇത് കൂടാതെ കോവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരുമായി ചേർന്ന് ചവറ ശങ്കരമംഗലം സ്കൂളിൽ 250 രോഗികളെ കിടത്തി ചികിൽസിക്കുന്നതിനുള്ള കോവിഡ് ചികിത്സ കേന്ദ്രമൊരുക്കി.

ഈ ദുരിത കാലത്ത് നമ്മുക്ക് ചുറ്റുമുള്ളവരുടെ കണ്ണീരൊപ്പാനും അവർക്കൊരു കൈത്താങ്ങാകാനും നമ്മുക്ക് കഴിയണം. മറ്റുള്ളവരുടെ വേദന പങ്കിട്ട് അവർക്ക് താങ്ങും തണലുമാകാൻ കഴിയുക എന്നത് ജീവിതത്തിലെ ഏറ്റവും വലിയ കർത്തവ്യമായി കരുതുന്നുവെന്ന് രവി പിള്ള പറഞ്ഞു.”

ഈ സാഹചര്യത്തിൽ, കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന അർഹരായ എല്ലാവർക്കും എത്രയും പെട്ടന്ന് ആർ പി ഫൗണ്ടേഷൻ 15 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു. ഇതിൽ അഞ്ചു കോടി രൂപ നോർക്ക റൂട്സിലൂടെ കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന പ്രവാസി മലയാളികളെ സഹായിക്കുന്നതിന് വേണ്ടി ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക് കൈമാറും.

പത്തു കോടി രൂപ ആർ പി ഫൗണ്ടേഷനിലൂടെ കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന കുടുംബങ്ങൾക്കും, സാമ്പത്തിക ബുദ്ധിമുട്ടുള്ള കല്യാണപ്രായമായ പെൺകുട്ടികളുടെ വിവാഹത്തി നും, ചികിത്സ ആവശ്യങ്ങൾക്കും, സാമ്പത്തിക പരാധീനതയുള്ള വിധവകളായ സ്ത്രീകൾക്കുള്ള സഹായമായും വിതരണം ചെയ്യും. കോവിഡ് മൂലം സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്ന പരമാവധി ആളുകളിലേക്ക് സഹായം എത്തിക്കാനാണ് ആർ പി ഫൗണ്ടേഷൻ ലക്ഷ്യം വക്കുന്നതെന്നും രവി പിള്ള പറഞ്ഞു.

രവി പിള്ളയുടെ ജീവ കാരുണ്യ പ്രവർത്തനങ്ങളാണ് ആർ പി ഫൗണ്ടേഷനിലൂടെ നടത്തുന്നത്. ഫൗണ്ടേ ഷന്റെ കീഴിൽ ഇതുവരെ നൂറു കണക്കിന് വിവാഹങ്ങൾ നടത്തികൊടുക്കുകയും അവർക്കാവശ്യ മായ ജോലിയും മറ്റു സഹായങ്ങളും നൽകുകയും ചെയ്തു. ഭവന രഹിതർക്കായി നിരവധി വീടു കൾ നിർമിച്ചു നൽകുകയും നിർധനരായ നിരവധി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ നൽകു കയും ചെയ്തുവരുന്നു. നിലവിൽ ഇന്ത്യയിലും വിദേശത്തുമായി നിരവധി ജീവകാരുണ്യ പ്രവർ ത്തനങ്ങൾ ഫൗണ്ടേഷൻ നടത്തിവരികയുമാണ്. ഇതുവരെ 85 കോടി രൂപയിലേറെയാണ് ഇതിനായി ചിലവഴിച്ചത്.

ഈ സഹായം ലഭിക്കുന്നതിനായി അർഹരായ ആളുകൾ സ്ഥലം എം പി/മന്ത്രി/എം എൽ എ/ജില്ലാ കളക്ടർ എന്നിവരുടെ ആരുടെയെങ്കിലും സാക്ഷ്യ പത്രത്തോടൊപ്പം ആർ പി ഫൗണ്ടേഷന്റെ താഴെ പറയുന്ന അഡ്രസ്സിൽ എത്രയും പെട്ടന്ന് അപേക്ഷിക്കണമെന്ന് രവി പിള്ള അഭ്യർത്ഥിച്ചു.


Read Previous

ശ്രീനാരായണ ഓപ്പണ്‍ സര്‍വകലാശാലയില്‍ ഈ വര്‍ഷവും കോഴ്‌സ് തുടങ്ങാന്‍ കഴിയില്ല, സര്‍വകലാശാലയുടെ ദുരവസ്ഥക്ക് കാരണം സര്‍ക്കാര്‍ : പ്രതിപക്ഷ നേതാവ് വി.ഡി .സതീശന്‍.

Read Next

സൗദിയിലെ കാർഷിക വിഭവങ്ങൾ വിപണിയിലെത്തിക്കാൻ ലുലു ഹൈപർമാർക്കറ്റും സൗദി കോ-ഓപറേറ്റീവ് സൊസൈറ്റി കൗൺസിലുമായി കരാര്‍ ഒപ്പുവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »