ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, നിരസിച്ചപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി; ആരോപണവുമായി യുവതി


കണ്ണൂര്‍: കണ്ണൂരില്‍ വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചെന്ന് യുവതിയുടെ പരാതി. 9 ലക്ഷം രൂപയ്ക്ക് വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് നെടുംപൊയിലിലെ ആദിവാസി യുവതി പറഞ്ഞു. സംഭവത്തില്‍ ഭര്‍ത്താവിനും ഇടനിലക്കാരനായ പെരുന്തോടി സ്വദേശി ബെന്നിക്കുമെതിരെയാണ് ഗുരുതര ആരോപണവുമായി യുവതി രംഗത്തെത്തിയത്. വൃക്ക നല്‍കാനാകില്ലെന്ന് പറഞ്ഞ് പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടു ത്തിയെന്നും യുവതി പറഞ്ഞു.

2014ല്‍ ബെന്നി വഴി ഭര്‍ത്താവിന്റെ വൃക്ക വിറ്റു. ആറു ലക്ഷം രൂപയ്ക്കാണ് അന്ന് വൃക്ക കച്ചവടം നടന്നത്. ഭര്‍ത്താവ് വൃക്ക വില്‍ക്കുന്നതിന് മുമ്പ് ബെന്നിയും അയാളുടെ വൃക്ക വിറ്റിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് തന്നോട് വൃക്ക നല്‍കാന്‍ നിര്‍ബന്ധിച്ച തെന്നും യുവതി പറഞ്ഞു. വൃക്ക വില്‍ക്കുന്നതിനായി വിലാസമുള്‍പ്പെടെ എറണാകുളത്തേക്ക് മാറ്റി ബെന്നി രേഖകള്‍ ശരിയാക്കി.

ഭയം കാരണം പിന്മാറിയപ്പോള്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ ഭര്‍ത്താവിനും ബെന്നിക്കുമെതിരെ പൊലീസ് കേസെടുത്തു. അയവയവ കച്ചവട ഏജന്റാണ് ബെന്നിയെന്നാണ് പൊലീസ് സംശയിക്കുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.


Read Previous

പൊന്നാനി കൾച്ചറൽ വേൾഡ് ഫൗണ്ടേഷൻ റിയാദ്’ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.

Read Next

അബ്ദുൽ റഹീം മോചന സഹായ ട്രസ്റ്റ്‌ വഴി കിട്ടിയത് 47 കോടിക്കടുത്ത് രൂപ, അപവാദ പ്രചാരണം നിയമ നപടി സ്വീകരിക്കും, റിയാദിലെ റഹീം സഹായസമിതി നേതാക്കള്‍, വാര്‍ത്താസമ്മേളനം മുഴുവനായി കാണാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »