ഭാര്യയെ ആദ്യം അടിച്ചുവീഴ്ത്തി, പിന്നാലെ കുത്തി പരിക്കേൽപ്പിച്ചു; മഞ്ഞുമലിലെ ആക്രമണത്തിന്‍റെ ദൃശ്യങ്ങൾ പുറത്ത്


എറണാകുളം മഞ്ഞുമലിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. സ്വയം കഴുത്തറത്ത ഭര്‍ത്താവ് ഹാരിസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. 

എറണാകുളം: എറണാകുളം മഞ്ഞുമലിൽ കുടുംബ വഴക്കിനിടെ ഭാര്യയെ കുത്തി പരിക്കേൽപ്പിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തില്‍ ആക്രമണത്തിന്‍റെ ദൃശ്യങ്ങള്‍ പുറത്ത്. ഭാര്യ ഹസീന മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. സ്വയം കഴുത്തറത്ത ഭര്‍ത്താവ് ഹാരിസ് ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. സംഭവത്തില്‍ പൊലീസ് ആന്വേഷണം തുടരുകയാണ്. ഇന്നലെ രാത്രിയില്‍ മഞ്ഞുമലിലെ വീട്ടില്‍ നടന്ന ആക്രമണത്തിന്‍റെ മൊബൈല്‍ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

ഹാരിസിന്‍റെ ഭാര്യ ഹസീന അടികൊണ്ട് വീഴുന്നതും നിലവിളിക്കുന്നതും ദൃശ്യത്തിൽ വ്യക്തമാണ്. ഇതിന് പിന്നാലെ പൊലീസിനെ വിളിച്ചതോടെയാണ് ജീവനൊടുക്കാനുള്ള തീരുമാനത്തില്‍ ഹാരിസ് കഴുത്തില്‍ സ്വയം മുറിവേല്‍പ്പിച്ചത്. ആഴത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്നതോടെ ഹാരിസ് കുഴഞ്ഞുവീണു. പിന്നീട് ഇയാളെ കളമശ്ശേരി മെഡില്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

ഹസീനയെ സാരമായ പരിക്കുകളോടെ മഞ്ഞുമല്ലിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഹാരിസ് മദ്യപിച്ചുണ്ടായ തര്‍ക്കമാണ് ആക്രമണത്തില്‍ കലാശച്ചതെന്നാണമണ് പൊലീസിന് നിഗമനം. സംഭവത്തില്‍ ഏലൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. ഹസീനയുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടികളിലേക്ക് കടക്കാനാണ് തീരുമാനം.


Read Previous

ടൂറിസം മേഖലയിൽ സ്ത്രീ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുമെന്ന് മന്ത്രി; വനിതാ സംരംഭകരെ ലക്ഷ്യമിട്ട് വമ്പൻ പദ്ധതികൾ

Read Next

വയനാട് ടൗണ്‍ഷിപ്പ്; സര്‍ക്കാര്‍ തീരുമാനം അംഗീകരിക്കില്ലെന്ന് ദുരന്തബാധിതര്‍, മനുഷ്യാവകാശ നിഷേധമെന്ന് എംഎൽഎ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »