Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കണ്ണൂരില്‍ വീട്ടില്‍ പ്രസവം; യുവതി കുഴഞ്ഞു വീണു മരിച്ചു, ഭര്‍ത്താവും ബന്ധുക്കളും ഒളിവില്‍


കണ്ണൂര്‍: ചേലേരി മാലോട്ട് പ്രസവത്തിനിടെ ഇതര സംസ്ഥാനക്കാരി മരിച്ചു. അസം സ്വദേശിനി ജെസ്വീന (30) ആണ് മരിച്ചത്. 26ന് ഉച്ചയോടെയാണു സംഭവം. ബന്ധുക്കളായ സ്ത്രീകളുടെ സഹായത്തോടെ വാടക മുറിയില്‍ വച്ചായിരുന്നു പ്രസവം. എന്നാല്‍ പ്രസവത്തിനു പിന്നാലെ തളര്‍ന്നു വീണ യുവതിയെ ജില്ലാ ആശുപത്രില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഒരു മാസം മുന്‍പാണ് ജെസ്വീന, ഭര്‍ത്താവ് റസികൂല്‍, നാലുവയസ്സുകാരനായ മകന്‍ ജോഹിറുല്‍ ഇസ്ലാം എന്നിവര്‍ക്കൊപ്പം മാലോട്ടെ വാടക വീട്ടില്‍ താമസം തുടങ്ങിയത്. സംഭവത്തെ തുടര്‍ന്ന് കാണാതായ ഭര്‍ത്താവിനെയും ഇവരുടെ ബന്ധുക്കളെയും കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

നവജാതശിശുവിനെ പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപതിയിലേക്കു മാറ്റി. നാലുവയസ്സുകാരനായ ജോഹിറുല്‍ ഇസ്ലാം ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സംരക്ഷണത്തിലാണ്. അസ്വാഭാവിക മരണത്തിനു കേസെടുത്ത മയ്യില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.


Read Previous

‘വാപ്പച്ചി പോയ ശേഷം ഞാന്‍ എന്തൊക്കയോ ചെയ്യുകയായിരുന്നു; എനിക്ക് കൂട്ട് ഞാന്‍ മാത്രമായിരുന്നു’; വിങ്ങലോടെ ഷെയ്ന്‍ നിഗം

Read Next

ഏഷ്യാ കപ്പ് കിരീടം ഏറ്റുവാങ്ങാതെ ടീം ഇന്ത്യ, നഖ്‍വിയിൽ നിന്ന് സ്വീകരിക്കില്ലെന്ന് തീരുമാനം; മൈതാനത്തെ ഓപ്പറേഷൻ സിന്ദൂറെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »