Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?’


കണ്ണൂര്‍: ഒരു സമരത്തില്‍ എല്ലാ മുദ്രാവാക്യങ്ങളും വിജയിക്കണമെന്ന് ഇല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു. വിപ്ലവം ജയിക്കട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ജയിച്ചോ? എംവി ഗോവിന്ദന്‍ ചോദിച്ചു. സോളാര്‍ സമരം പെട്ടെന്ന് അവസാനിപ്പിച്ചതിനു പിന്നില്‍ ഒത്തുതീര്‍പ്പാണെന്ന ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ രാജിയാണ് സിപിഎം ആവശ്യപ്പെട്ടതെന്ന് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി യപ്പോള്‍ ഗോവിന്ദന്റെ മറുപടി ഇങ്ങനെ. ‘എല്ലാ ആവശ്യവും നിര്‍വഹിക്കാന്‍ സമരങ്ങള്‍ക്ക് പറ്റുമോ. ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്രകൊല്ലമായി വിളിക്കുന്നു. ജേര്‍ണലിസ്റ്റുകളും വിളിക്കുന്നുണ്ട്. വിപ്ലവം ജയിക്കട്ടെ എന്നാണ് അതിന്റെ അര്‍ത്ഥം. ജയിച്ചോ? ഉടനെ ജയിക്കും. ഇപ്പോ ജയിച്ചോ? എല്ലാ മുദ്രവാക്യവും വിളിച്ചതുകൊണ്ട് അത് അപ്പോള്‍ തന്നെ നടപ്പിലാക്കുമെന്ന തെറ്റിദ്ധാരണ വേണ്ട. അങ്ങനെ ധരിക്കുന്ന താണ് അപകടം’. എംവി ഗോവിന്ദന്‍ പറഞ്ഞു.

മാധ്യമങ്ങള്‍ അജന്‍ഡ സെറ്റ് ചെയ്യുക, അതിനോട് ഞങ്ങളുടെ പ്രതികരണം ചോദിച്ച് ചര്‍ച്ചയാക്കുക. അതിന് ഞങ്ങളില്ല. നിങ്ങള്‍ തന്നെ അജന്‍ഡ സെറ്റ് ചെയ്തോളൂ, ചര്‍ച്ച നടത്തിക്കോ, എന്നിട്ട് അവസാനിപ്പിച്ചോളൂ. സോളാറിന്റെ കാര്യത്തിലും അതുതന്നെ യാണ്. കൃത്യമായി അവസാനിച്ചിട്ടുണ്ട്, അതിന് മറുപടി പറയേണ്ട കാര്യം ഞങ്ങള്‍ ക്കില്ല. അന്ന് മുഖ്യമന്ത്രിയാണ് കൃത്യമായ നിലപാടു സ്വീകരിച്ച് പറഞ്ഞത് എന്റെ ഓഫീസ് ഉള്‍പ്പെടെ മുഴുവന്‍ കാര്യങ്ങളും അന്വേഷണത്തിന്റെ ഭാഗമായുള്ള ടേംസ് ഓഫ് റഫറന്‍സിന്റെ ഭാഗമായിട്ട് അന്വേഷണം ജുഡീഷ്യലായിട്ട് തീരുമാനിക്കാം എന്ന്. അതു വന്നപ്പോള്‍ നമ്മുടെ മുദ്രാവാക്യം അതല്ലേ. അംഗീകരിച്ചു. അത്രേയുള്ളൂ. ഗോവിന്ദന്‍ പറഞ്ഞു.


Read Previous

ലുക്കൗട്ട് നോട്ടീസ് ഇറക്കി വിദേശത്തു നിന്നെത്തിച്ചു; പോക്‌സോ കേസ് പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

Read Next

ബിജെപി ആസ്ഥാനത്തേക്ക് എഎപി നടത്തിയ മാര്‍ച്ച് തടഞ്ഞ് പൊലീസ്; മെട്രോ അടച്ചു, 144 പ്രഖ്യാപിച്ചു: മോഡിയെ വെല്ലുവിളിച്ച് കെജരിവാള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »