Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എറണാകുളത്ത് വൻ തീപിടിത്തം, ആക്രിക്കട കത്തിയമർന്നു; ആളുകളെ മാറ്റി, ആളി പടരുന്നതിൽ ആശങ്ക


കൊച്ചി: എറണാകുളം ചെമ്പുമുക്കിന് സമീപം ആക്രിക്കടയില്‍ വന്‍ തീപിടിത്തം. ജനവാസമേഖലയി ലുള്ള ആക്രിക്കടയിലാണ് വന്‍ തീപിടിത്തം ഉണ്ടായത്. സുരക്ഷയുടെ ഭാഗമായി സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയിട്ടുണ്ട്. ഫയര്‍ഫോഴ്‌സെത്തി തീ അണയ്ക്കാന്‍ ശ്രമം തുടരുകയാണ്.

രാവിലെയാണ് തീപിടിത്തമുണ്ടായത്. ആക്രിക്കടയില്‍ നിന്ന് ഉയര്‍ന്ന തീ വലിയ രീതിയില്‍ ആളി പടരുകയായിരുന്നു. പ്രദേശത്താകെ വലിയരീതിയിലാണ് പുക ഉയര്‍ന്നത്. തീ നിയന്ത്രണവിധേയമാക്കു ന്നതിന്റെ ഭാഗമായി കൂടുതല്‍ ഫയര്‍ഫോഴ്‌സ് യൂണിറ്റുകളും സ്ഥലത്തെത്തിയിട്ടുണ്ട്. തീ പിടിത്തത്തി ന്റെ കാരണം വ്യക്തമല്ല.

ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. മേരി മാതാ സ്‌കൂള്‍ ഉള്‍പ്പെടെയുള്ള സ്ഥലത്തിന് സമീപമാണ് തീപിടിത്തം ഉണ്ടായത്. ഞായറാഴ്ചയായതിനാല്‍ സ്‌കൂള്‍ ഉള്‍പ്പെടെ പ്രവര്‍ത്തിക്കാത്തതിനാല്‍ വലിയ ആശങ്ക ഒഴിഞ്ഞു. എന്നാല്‍ വലിയ രീതിയില്‍ തീ ആളി പടര്‍ന്നത് ജനങ്ങളെ ഭയചകിതരാക്കി. നിലവില്‍ കൂടുതല്‍ സ്ഥലത്തേക്ക് തീ വ്യാപിച്ചിട്ടില്ലെങ്കിലും എത്രയും വേഗം തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമമാണ് തുടരുന്നത്.


Read Previous

കുപ്പിവെള്ളത്തിൽ ബ്രോമേറ്റ്’ എന്ന രാസവസ്തുവിന്റെ അംശം അമിതമായി കണ്ടെത്തി. ഷട്ടീൻ കുപ്പിവെള്ളം നിരോധിച്ച് സൗദി, ഫാക്ടറി അടച്ചുപൂട്ടി

Read Next

തൃശൂർ പൂരം:’പൊലീസിന് ഒഴികെ മറ്റു വകുപ്പുകൾക്ക് വീഴ്ചയില്ല’, അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് എഡിജിപി മനോജ് എബ്രഹാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »