ഞാനും ഒരു അമ്മയാണ്; 24 മണിക്കൂറും മകന്റെ പിറകെ പോകാൻ കഴിയുമോ?; അമ്മയാണോ ഉത്തരവാദി?’; പ്രതിഭയ്ക്ക് പിന്തുണയുമായി ശോഭാ സുരേന്ദ്രൻ


ആലപ്പുഴ: സിപിഎം എംഎല്‍എ യു പ്രതിഭയ്ക്ക് പിന്തുണയുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രന്‍. മകന്‍ കേസില്‍പ്പെട്ടാല്‍ അമ്മയാണോ ഉത്തരവാദിയെന്ന് ശോഭ സുരേന്ദ്രന്‍ ചോദിച്ചു. സിപിഎമ്മിലെ ചിലരുടെ കൂരമ്പുകളാണ് പ്രതിഭയ്ക്കു നേരെ നീണ്ടത്. 24 മണിക്കൂറും മകന് പിന്നാലെ നടക്കാന്‍ അമ്മയ്ക്കാകുമോയെന്നും ശോഭ ചോദിച്ചു. കായംകുളത്ത് സംഘടിപ്പിച്ച ബിജെപി ജനസദസ്സില്‍ സംസാരിക്കുകയായിരുന്നു ശോഭാ സുരേന്ദ്രന്‍.

മകനെ മയക്കുമരുന്ന് കേസില്‍ പിടിച്ചപ്പോള്‍ പ്രതിയഭയ്‌ക്കെതിരെ താന്‍ പ്രസ്താവന പോലും നടത്തി യിട്ടില്ല.താനും ഒരു അമ്മയാണ്. എനിക്കും രണ്ട് കുട്ടികളുണ്ട്. പ്രതിഭ എംഎല്‍എയുടെ മകന്‍ രണ്ടു പഫ് മാത്രമേ വലിച്ചുള്ളൂ എന്ന് പറയാന്‍ മന്ത്രി സജി ചെറിയാന് നാണമില്ലേയെന്നും ശോഭ ചോദിച്ചു. ‘അമ്മയ്ക്കു മക്കളെ പിന്നാലെ നടന്നു നിയന്ത്രിക്കാനാകില്ല. യു പ്രതിഭ എംഎല്‍എയെപ്പോലൊരു പൊതു പ്രവര്‍ത്തകയ്ക്ക് ഒട്ടും സാധിക്കില്ല. മകന്‍ തെറ്റു ചെയ്താല്‍ അമ്മയാണോ ഉത്തരവാദി? സാംസ്‌കാരിക മന്ത്രിക്കു സംസ്‌കാരമില്ലാത്തതിനാലാണു കഞ്ചാവു വലിച്ചതിനെ ന്യായീകരിച്ചത്.’ ശോഭ പറഞ്ഞു.

നിങ്ങളാണോ സാംസ്‌കാരിക മന്ത്രി?, നിങ്ങള്‍ക്ക് വേണ്ടിയാണോ പ്രവര്‍ത്തകര്‍ ജയ് വിളിക്കുന്നത്?. ചെങ്ങന്നൂരിന് നാണക്കേടാണ് സജി ചെറിയാനെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു


Read Previous

ഒറ്റയാള്‍ പോരാട്ടമല്ല, ഇനി കൂട്ടായി; യുഡിഎഫ് നേതാക്കള്‍ക്ക് നന്ദി; ജയിലില്‍ എംഎല്‍എയ്ക്ക് ലഭിക്കേണ്ട പരിഗണന പോലും ലഭിച്ചില്ല; അന്‍വറിന് സ്വീകരണമൊരുക്കി പ്രവര്‍ത്തകര്‍

Read Next

കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി; സംഘാടകർക്ക് പണം മതി, മനുഷ്യന് അപകടം പറ്റിയിട്ട് പരിപാടി നിർത്തിവെയ്ക്കാൻ തയ്യാറായോ?’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »