Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പറഞ്ഞത് കേരളത്തെക്കുറിച്ചല്ലേ, പാർട്ടിയെയോ സർക്കാരിനെയോ കുറിച്ചല്ലല്ലോ’; തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി


കൊച്ചി: സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ ഇടതുസര്‍ക്കാരിനെ പുകഴ്ത്തിയ ശശി തരൂരിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ശശി തരൂര്‍ പറഞ്ഞത് വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതാണ്. തരൂരിന്റെ വാക്കുകള്‍ക്ക് ഒരു രാഷ്ട്രീയ നിറവും നല്‍കേണ്ടതില്ല എന്നും മുഖ്യമന്ത്രി പറഞ്ഞു. വാര്‍ത്താ ഏജന്‍സി യായ പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് പിണറായി തരൂരിനെ പിന്തുണച്ചത്.

തരൂര്‍ പറഞ്ഞത്, കേരളത്തെക്കുറിച്ചാണ്, ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെക്കുറിച്ചോ സര്‍ക്കാരിനെക്കു റിച്ചോ അല്ല. കനത്ത പ്രതിസന്ധികള്‍ക്കിടയിലും നമ്മുടെ സംസ്ഥാനം നേടിയ വളര്‍ച്ചയില്‍ എല്ലാ കേരളീയരും അഭിമാനിക്കണം. മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

നിക്ഷേപങ്ങളുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതില്‍ വലിയ പുരോഗതിയാണ് കൈ വരിച്ചിട്ടുള്ളത്. കേരളത്തിലേക്ക് വരുന്ന ഒരു നിക്ഷേപകനും നടപടിക്രമങ്ങളുടെ കാലതാമസമോ, ചുവപ്പുനാടയുടെ തടസ്സങ്ങളോ നേരിടേണ്ടിവരില്ലെന്നും സര്‍ക്കാര്‍ ഉറപ്പുവരുത്തിയിട്ടുണ്ട്.

2023-24ല്‍ സംസ്ഥാനത്തിന്റെ സ്വന്തം വരുമാനം 90,674.97 കോടി രൂപയാണ്. കേന്ദ്ര നികുതികളിലും ഗ്രാന്റുകളിലുമുള്ള വിഹിതം വെറും 33,811.18 കോടി രൂപയാണ്. അതായത്, സംസ്ഥാനത്തിന്റെ ആകെ വരുമാനമായ 1,24,486.15 കോടി രൂപയില്‍, സംസ്ഥാന വിഹിതം 73 ശതമാനമാണ്. കേന്ദ്ര വിഹിതം തുച്ഛമായ 27 ശതമാനമാണ്. മുഖ്യമന്ത്രി പറഞ്ഞു.


Read Previous

പിസി ജോർജ് ജയിലിലേക്ക്; ജാമ്യാപേക്ഷ തളളി, രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്യാൻ ഈരാറ്റുപേട്ട മജിസ്‌ട്രേറ്റ് കോടതി ഉത്തരവിട്ടു

Read Next

മികച്ച മോട്ടിവേഷണൽ പരമ്പരക്കുള്ള പ്രേംനസീർ സുഹൃത് സമിതി ഗ്ലോബൽ പുരസ്‌കാരം വിജയമന്ത്രങ്ങൾക്ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »