Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സോഷ്യല്‍ ഓഡിറ്റിങിന് ഞാന്‍ തയ്യാര്‍; ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി അന്വേഷിക്കണം’


തൊടുപുഴ: സിപിഎമ്മിനെ കടന്നാക്രമിച്ച് ദേവികുളം മുന്‍ എംഎല്‍എ എസ് രാജേന്ദ്രന്‍. എംഎല്‍എയായ അഞ്ച് വര്‍ഷവും തന്നെ ഒന്നും ചെയ്യാനാവാത്ത വിധത്തില്‍ വിലക്കിയെന്നും ഇടുക്കിയിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇഡി പരിശോധിക്കണമെന്നും രാജേന്ദ്രന്‍ പറഞ്ഞു. ബിജെപി അംഗത്വമെടുത്ത ശേഷം മൂന്നാറില്‍ സംഘടിപ്പിച്ച പാര്‍ട്ടി സ്വീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജനങ്ങള്‍ക്ക് ചെയ്യേണ്ട നല്ല കാര്യങ്ങള്‍ സിപിഎം നേതാക്കള്‍ ബ്ലോക്ക് ചെയ്തുവെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. താന്‍ എംഎല്‍എ. ആയിരുന്നപ്പോള്‍ തോട്ടം തൊഴിലാളികള്‍ക്കായി പ്രവര്‍ത്തിച്ചു. അവര്‍ക്ക് നിരവധി ഗുണങ്ങള്‍ കിട്ടി. തോട്ടം തൊഴിലാളികളുടെ പണത്തില്‍ ആണ് മൂന്നാറില്‍ സിപിഎം നേതക്കള്‍ കാറില്‍ സഞ്ചരിക്കുന്നതെന്നും എസ് രാജേന്ദ്രന്‍ ആരോപിച്ചു. ബിജെപിയിലേക്കുള്ള മാറ്റം എന്റെ നേട്ടത്തിനല്ല. 40 വര്‍ഷത്തെ പൊതുജീവിതം കൊണ്ട് ഒന്നും നേടിയിട്ടില്ല. സോഷ്യല്‍ ഓഡിറ്റിന് താന്‍ തയാറാണ്. മുന്നാറിലെ സിപിഎം നേതാക്കളുടെ സ്വത്ത് ഇ.ഡി. പരിശോധിക്കണമെന്നും എസ രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലാണ് മൂന്നാറില്‍ എസ് രാജേന്ദ്രന് സ്വീകരണം ഒരുക്കിയത്. രാജേന്ദ്രനൊപ്പം ബിജെപിയിലെത്തിയ മറ്റ് പ്രവര്‍ത്തകരും ചടങ്ങിനെത്തി.


Read Previous

മുസ്ലീങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത്’ അസം മുഖ്യമന്ത്രി; വിവാദമായതോടെ വിഡിയോ പിന്‍വലിച്ചു; യുഎപിഎ ചുമത്തണമെന്ന് പ്രതിപക്ഷം

Read Next

അന്വേഷണം യുഡിഎഫ് ഭരണസമിതിയിലേക്കും; കൊടിമര പുനര്‍നിര്‍മാണത്തില്‍ ത്വരിത പരിശോധനയ്ക്ക് ഹൈക്കോടതി നിര്‍ദേശം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »