വയനാടിൻ്റെ സ്നേഹവും പിന്തുണയും എന്നെ ആഴത്തിൽ സ്പർശിച്ചു: പ്രിയങ്ക ഗാന്ധി, ഇന്ത്യന്‍ പാർലമെൻ്റിൽ രണ്ട് ജനപ്രതിനിധികളുള്ള ലോക്സഭ മണ്ഡലമായിരിക്കും വയനാട്; ഒരാൾ ഔദ്യോഗിക പ്രതിനിധിയും മറ്റൊരാള്‍ അനൌദ്യോഗിക പ്രതിനിധിയും, രാഹുല്‍ ഗാന്ധി


കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി വധേര തൻ്റെ രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വയനാട് ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിനായുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. റോഡ് ഷോയോടെ കൽപറ്റയിലെത്തിയ പ്രിയങ്ക ഗാന്ധി പ്രവർത്തകരെ അഭിസംബോധന ചെയ്ത ശേഷമാണ് പത്രിക സമർപ്പിക്കാൻ കളക്ട്രേറ്റിലെത്തിയത്.

വരണാധികാരിയായ ജില്ലാകളക്ടർ ഡി ആർ മേഖശ്രീക്ക് മുന്‍പാകെയാണ് പത്രിക സമർപ്പിച്ചത്. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക ഗാന്ധി സമർപ്പിച്ചത്. രാഹുൽ ഗാന്ധി, സോണിയാ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ഭർത്താവ് റോബ ർട്ട് വാദ്ര, മകൻ റൈഹാൻ തുടങ്ങിയവരും പ്രിയങ്കയെ അനുഗമിച്ചു.

കഴിഞ്ഞ 35 വർഷം പല തിരഞ്ഞെടുപ്പുകളിൽ പ്രചാരണം നടത്തിയെങ്കിലും എനിക്ക് വേണ്ടി പിന്തുണ തേടുന്നത് ആദ്യമായാണെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു .പ്രാദേശിക നേതാക്കളുടെ സാന്നിധ്യത്തിൽ കോൺഗ്രസ് ജനറൽ സെക്രട്ടറി നാമനിർദേശ പത്രികയിൽ ഒപ്പുവച്ചു.

പതിനായിരങ്ങളാണ് കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് പ്രിയങ്കയേയും രാഹുൽ ​ഗാന്ധിയേയും വരവേൽക്കാൻ എത്തിയിരിക്കുന്നത്. മൂവർണ നിറത്തി ലുള്ളതും, ഹരിത നിറത്തിലുമുള്ള ബലൂണുകൾ ഉയർത്തിയാണ് ഇക്കുറി പ്രവർത്തകർ നേതാക്കളെ വരവേൽക്കുന്നത്. വെയിലും ചൂടും വകവയ്ക്കാതെ സ്ത്രീകളും കുട്ടികളു മടക്കം നിരവധി പേരാണ് റോഡ്ഷോയിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ‘വയനാടിൻ്റെ പ്രിയങ്കരി’ എന്നാണ് പ്രിയങ്ക ഗാന്ധിക്കായി കോൺഗ്രസ് നടത്തുന്ന ക്യാമ്പയിൻ വാചകം.

നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുമ്പ് പ്രിയങ്ക ഗാന്ധി കൽപ്പറ്റ നഗരത്തിലെ പുതിയ ബസ് സ്റ്റാൻഡിൽ നിന്നും റോഡ് ഷോ ആയാണ് കളക്ട്രേറ്റിലേക്ക് എത്തുന്നത്. രാഹുൽ ഗാന്ധിയും കോൺഗ്രസ് ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും മറ്റ് നിരവധി പാർട്ടി നേതാക്കളും പ്രിയങ്കയുടെ റോഡ് ഷോയെ അനുഗമിച്ചു. പത്രികാ സമർപ്പണത്തിന് മുന്നോടിയായി പൊതു പരിപാടിയെ അഭിസംബോധന ചെയ്ത് സംസാരിച്ചു.

1989 ലെ പൊതു തിരഞ്ഞെടുപ്പിലാണ് പിതാവിന് വേണ്ടി ആദ്യം പ്രചാരണം നടത്തി യത്. അന്ന് എനിക്ക് 17 വയസായിരുന്നു. പിന്നീട് എൻ്റെ അമ്മയ്ക്കും സഹോദരനും സഹപ്രവർത്തകർക്കും വേണ്ടി ഞാൻ പ്രചാരണം നടത്തി. 35 വർഷമായി ഞാൻ പ്രചാരണം നടത്തികൊണ്ടിരിക്കുന്നു. ഇതാദ്യമായാണ് ഞാൻ എനിക്ക് പിന്തുണതേടി നിങ്ങൾക്കുമുന്നിലെത്തുന്നത്. എൻ്റെ കന്നി മത്സരത്തിന് അവസരം നൽകിയ പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്കും എൻ്റെ കുടുംബത്തിനും നന്ദി. നിങ്ങൾ ഒരു അവസരം നൽകിയാൽ നിങ്ങൾക്കൊപ്പം ഞാൻ ഉണ്ടാകും. വയാനാട് ദുരന്തത്തിൻ്റെ വ്യാപ്തി ഞാൻ നേരിട്ട് കണ്ടു, ഇരകളായവരെ നേരിട്ടു കണ്ടു, വയനാടിൻ്റെ സ്നേഹവും പിന്തുണയും എന്നെ ആഴത്തിൽ സ്പർശിച്ചു. വയനാടിൻ്റെ പ്രതിനിധിയാകാൻ പോകുന്നത് എൻ്റെ ഭാഗ്യമായി ഞാൻ കാണുന്നു. 

അധികാരത്തിൽ ഇരിക്കുന്നവർ ജനാധിപത്യത്തെ ഇല്ലാതാക്കുന്നു. ക്രിമിനൽ ശക്തി കൾ ഉപയോഗിച്ച് അധികാരത്തിൽ തുടരാൻ ശ്രമിക്കുന്നു. സ്വാതന്ത്ര്യ സമരം എല്ലാ മതങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് മുന്നോട്ട് പോയത്. എല്ലാ മതങ്ങളും സമത്വവും നീതിയുമാണ് പഠിപ്പിച്ചത്.  ഈ ലോകം മുഴുവൻ എൻ്റെ സഹോദരൻ രാഹുലിനെതിരെ തിരിഞ്ഞപ്പോൾ നിങ്ങൾ എല്ലാവരും ഒന്നടങ്കം അദ്ദേഹത്തോടൊപ്പം നിന്നും. അദ്ദേഹത്തിന് പോരാടാൻ ശക്തി നൽകി. ഇത് ഞങ്ങൾ ഒരിക്കലും മറക്കില്ല. ഇതിന് ഞാൻ കടപ്പെട്ടവളാകും.

വയനാട്ടിലെ മെഡിക്കൽ കോളേജ്, മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്രാ നിരോധനം, ആദിവാസി സമൂഹത്തിൻ്റെ പ്രശ്നങ്ങൾ  തുടങ്ങിയവയെ  പ്രശ്നങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ഞാൻ നിങ്ങളുടെ അടുത്തേക്ക് നേരിട്ടെത്തും. നിങ്ങളുടെ പ്രദേശങ്ങളിലേക്കെത്തും.  എൻ്റെ കുടുംബത്തോടൊപ്പെം ഇതുവരെ നിന്നപോലെ നിങ്ങളോടൊപ്പം എക്കാലത്തും ഞാൻ നിങ്ങളുടെ കൂടെ നിങ്ങളുടെ നല്ല കാലത്തും മോശം കാലത്തും ഞാൻ നിങ്ങളോടൊപ്പമുണ്ടാകും, കാരണം വയനാടും എൻ്റെ കുടുംബമാണ്.

രാഹുൽ ഗാന്ധിയുടെ പ്രസംഗം

പ്രിയങ്ക പറഞ്ഞതുപോലെ അത്രയും പ്രിയപ്പെട്ടതാണ് എനിക്ക് വയനാട്. വയനാടിനെ കുറിച്ച് എനിക്ക് പറയാൻ വാക്കുകളില്ല. ഇന്ത്യന്‍ പാർലമെൻ്റിൽ രണ്ട് ജനപ്രതിനിധി കളുള്ള ലോക്സഭ മണ്ഡലമായിരിക്കും വയനാട്. ഒരാൾ ഔദ്യോഗിക പ്രതിനിധിയും മറ്റൊരാക്ൾ അനൌദ്യോഗിക പ്രതിനിധിയും. പക്ഷേ ഈ രണ്ട് പേരും ഒന്നിച്ചായി രിക്കും വയനാടിനായി ശബ്ദമുയർത്തുക.

എൻ്റെ പിതാവ് മരിച്ചപ്പോൾ എൻ്റെ സഹോദരിക്ക് 17 വയസായിരുന്നു. അന്ന് മുതൽ ഇന്നുവരെ പ്രിയങ്ക കുടുംബത്തിന് വേണ്ടി ത്യാഗം സഹിച്ചു. അന്ന് മുതൽ അമ്മയെ സംരക്ഷിച്ചത് പ്രിയങ്കയായിരുന്നു. വയനാടിനെയും പ്രിയങ്ക കുടുംബത്തെ പോലെയാണ് കാണുന്നത്. വയനാടിനെയും ഇതുപോലെ സംരക്ഷിക്കും.  എൻ്റെ സഹോദരിയെ നിങ്ങളെ ഏൽപ്പിക്കുകയാണെന്ന് വയനാട്ടിലെ ജനങ്ങളോട് ഞാൻ പറയുന്നു.

2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ കോൺഗ്രസിൻ്റെ കോട്ടയായ റായ്ബറേലിയിൽ വിജയിച്ചതിന് പിന്നാലെ അവരുടെ സഹോദരനും ലോക്‌സഭാ പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധി സീറ്റ് ഒഴിഞ്ഞതോടെയാണ് വയനാട് ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്. തൻ്റെ മുൻ മണ്ഡലത്തെ പ്രതിനിധീകരിക്കാൻ ഏറ്റവും നല്ല വ്യക്തി തൻ്റെ സഹോദരിയായിരിക്കുമെന്ന് രാഹുൽ ഗാന്ധി ചൊവ്വാഴ്ച നേരത്തെ പറഞ്ഞിരുന്നു.

രാഹുൽ ഗാന്ധി 2019, 2024 വർഷങ്ങളിൽ വയനാട് ലോക്‌സഭാ മണ്ഡലത്തെ പ്രതിനിധീ കരിച്ചു. അദ്ദേഹം ആദ്യമായി ഈ സീറ്റിൽ നിന്ന് മത്സരിച്ച് വിജയിച്ചെങ്കിലും ഉത്തർ പ്രദേശിലെ കോൺഗ്രസ് കുടുംബ കോട്ടയായ അമേഠി പാർലമെൻ്റ് സീറ്റിൽ പരാജയ പ്പെട്ടിരുന്നു. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രിയങ്കാ ഗാന്ധിക്ക് വേണ്ടി കോൺ ഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫ് കഴിഞ്ഞയാഴ്ച ഔദ്യോഗികമായി പ്രചാരണം ആരംഭിച്ചിരുന്നു .

ബിജെപി മഹിളാ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ് , ഇടതുപക്ഷ ജനാധിപത്യ മുന്നണി (എൽഡിഎഫ്) സ്ഥാനാർത്ഥിയായി മത്സരിച്ച മുതിർന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (സിപിഐ) നേതാവ് സത്യൻ മൊകേരി എന്നിവർ ക്കെതിരെയാണ് പ്രിയങ്ക മത്സരിക്കുന്നത്.


Read Previous

പാലക്കാട് കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; അഞ്ച് യുവാക്കള്‍ക്ക് ദാരുണാന്ത്യം

Read Next

പി എഫ് സി ഹുഫുഫ് രക്ത ദാന ക്യാമ്പ് നടത്തി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »