ഞാന്‍ മടിയനായിരുന്നു, ഓടാനും ചാടാനും താത്പര്യം ഉണ്ടായിരുന്നില്ല’; കുട്ടിക്കാലത്തെ ഓര്‍മകള്‍ പങ്കുവച്ച് മമ്മൂട്ടി


കൊച്ചി: സംസ്ഥാന സ്‌കൂള്‍ കായികമേളയുടെ സാംസ്‌കാരിക പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് നടന്‍ മമ്മൂട്ടി. ഈ കലാകായിക മേളയില്‍ പങ്കെടുക്കാന്‍ എത്തിയ പ്രിയപ്പട്ട തക്കുടുകളെ എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് മമ്മൂട്ടി പ്രസംഗം ആരംഭിച്ചത്.

തീര്‍ത്തും വികാരധീനനായി പോകുന്ന ഒരുകാഴ്ചയാണ് ഇവിടെ കാണാന്‍ കഴിയുന്നത്. ഒരാള്‍ക്ക് മാത്രമേ വിജയിക്കാന്‍ സാധിക്കുവെങ്കിലും കൂടെ മത്സരിക്കാന്‍ ഒരാള്‍ ഉണ്ട് എങ്കിലേ വിജയിക്കാന്‍ ആകൂ. ഒറ്റയ്ക്ക് ഒരാള്‍ ഒരു മത്സരങ്ങളിലും ജയിക്കുന്നില്ല. മത്സരാര്‍ത്ഥികള്‍ തമ്മില്‍ ഒരു ശത്രുത മനോഭാവവും പാടില്ല. വിദ്യാഭ്യാസം കൊണ്ട് നേടുന്നത് ഒരു സംസ്‌കാരമാണ് മമ്മൂട്ടി പറഞ്ഞു.

‘സംസ്ഥാന സ്‌കൂള്‍ കായികമേളയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എന്റെ കുട്ടി ക്കാലം ഓര്‍ക്കുന്നുവെന്ന് മമ്മൂട്ടി പറഞ്ഞു. കഥ പറയുമ്പോളിലെ അശോക് രാജിനെ പ്പോലെ എന്റെ കുട്ടിക്കാലം ഓര്‍ക്കുന്നു. എനിക്ക് കുട്ടിക്കാലത്ത് സ്‌പോര്‍ട്‌സിനോട് താത്പര്യമില്ലായിരുന്നു. ഞാന്‍ മടിയനായിരുന്നു. ഓടാനും ചാടാനുമൊന്നും എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല. ഞാനന്ന് നാടകം കളിക്കാനും മോണോ അക്ട് കളിക്കാനു മൊക്കെ നടന്നതാണ്. പക്ഷെ ഇത് കാണുമ്പോള്‍ ഇങ്ങെയൊക്കെ ആകാമെന്ന് ഞാനും ആഗ്രഹിക്കുന്നു.

കേരളത്തിന്റെ കൗമാരശക്തി എന്നെ അത്ഭുതപ്പെടുത്തുന്നു. ഒരുപാട് പ്രതിക്ഷയുണ്ട് എനിക്ക് നിങ്ങളില്‍. ഈ നാടിന്റെ അഭിമാനങ്ങളായി തീരേണ്ടവരാണ് നിങ്ങള്‍. നിങ്ങളുടെ കായിക ശേഷി, കലാശേഷി പ്രകടിപ്പിക്കാനുള്ള അവസരം ആപൂര്‍വാ മായിട്ടാണ് ലഭിക്കുക. കിട്ടുന്ന അവസരങ്ങള്‍ നന്നായി ഉപയോഗപ്പെടുത്തുക. രണ്ടാ മതോ, മൂന്നാമതോ അവസരം കിട്ടുക വളരെ ചുരുക്കമായിരിക്കും. കിട്ടിയ അവസരം പരപൂര്‍ണമായി ഉപയോഗിച്ചാല്‍ ലക്ഷ്യത്തിലെത്തും.

ഈ കായികമേളയില്‍ ഒരുപാട് ഇനങ്ങളിലുള്ള മത്സരമുണ്ട്. കൂടെയൊടുന്നവര്‍ നമ്മളെക്കാള്‍ ഒട്ടുംമോശമല്ല, അവരും ജയിക്കാനാണ് മത്സരിക്കുന്നത് എന്ന് ഓര്‍മവേണം. നനിങ്ങളുടെ കൂടെ ഒരാള്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ജയിക്കുന്നത്. ഒറ്റയ്ക്ക് ഒരാള്‍ മത്സരവും ജയിക്കുന്നില്ലെന്ന് മനസിലാക്കുക. മത്സാരാര്‍ഥിയെ മത്സരാര്‍ഥിയായി മാത്രം കാണുക. ശത്രുവായി കാണാതിരിക്കുക. ഈ കാലത്താണ് സംസ്‌കാരമുണ്ടാകുന്നത്. വിദ്യാഭ്യാസം കൊണ്ടുനേടുന്നത് ഒരു സംസ്‌കാരമാണ്. വിദ്യാഭ്യാസം കൊണ്ടുമാത്രം ഉണ്ടാകുന്നതല്ല സംസ്‌കാരമെന്ന് വിശ്വസിക്കുന്ന ഒരാളല്ല ഞാന്‍. പ്രിയപ്പെട്ട തക്കുടുകളെ നിങ്ങളെ കേരളത്തിന്റെ അഭിമാനമാകട്ടെ’ മമ്മൂട്ടി പറഞ്ഞു.


Read Previous

തിരുവനന്തപുരത്ത് പെരുമഴ; നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രി വെള്ളത്തില്‍ മുങ്ങി, ഓപ്പറേഷന്‍ തിയേറ്റര്‍ നാല് ദിവസത്തേക്ക് അടച്ചു

Read Next

ലേൺ ദി ഖുർആൻഗ്ലോബൽ ഓൺലൈൻ ഫൈനൽ പരീക്ഷ 2024, നവംബർ 8ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »