
കോട്ടയം: ജീവനൊടുക്കിയ ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിന് ഇരയായെന്ന് കുടുംബം. സുകാന്തിന്റെ പ്രേരണയിലാണ് ആത്മഹത്യയെന്ന് പൊലീസ് പറഞ്ഞെന്ന് മേഘയുടെ പിതാവ് പറഞ്ഞു. സുഹൃത്തായ ഐബി ഉദ്യോഗസ്ഥന്‍ സുകാന്ത് സുരേഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
പൊലീസ് കേസ് ആത്മാര്‍ഥമായി തന്നെയാണ് അന്വേഷിക്കുന്നതെന്നും കുടുംബം പറഞ്ഞു. ഓഫീസി ലും മലപ്പുറത്തെ വീട്ടിലും തിരച്ചില്‍ നടത്തിയിട്ടും ഇയാളെ കണ്ടെത്താനായില്ലെന്നും ഫോണ്‍ ഓഫാണെ ന്നുമാണ് കഴിഞ്ഞ ദിവസം പൊവീസ് അറിയിച്ചത്. മേഘയെ അവസാനമായി ഫോണില്‍ വിളിച്ചതും സുകാന്ത് തന്നെയാണെന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
എട്ട് മിനിറ്റാണ് ഇരുവരും സംസാരിച്ചിട്ടുള്ളത്. മേഘയുടെ കുടുംബം ആരോപിച്ചതുപോലെ ശമ്പളത്തി ന്റെ ഒരു ഭാഗം പലപ്പോഴും സുകാന്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റിയിരുന്നതായും സ്ഥിരീകരണം ഉണ്ട്. മാര്‍ച്ച് 28നാണ് പേട്ട റെയില്‍വെ മേല്‍പ്പാലത്തിന് സമീപത്തെ ട്രാക്കില്‍ മേഘയെ മരിച്ച നിലയില്‍ കണ്ടത്.