ഇടുക്കിയിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; അന്വേഷണം ആരംഭിച്ചു.


തൊടുപുഴ: ഇടുക്കി ഉപ്പുതറയിലെ ഒരു കുടുംബത്തിലെ നാലുപേരെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ഉപ്പുതറ സ്വദേശികളായ സജീവ് മോഹനന്‍, ഭാര്യ രേഷ്മ, നാലും ആറും വയസ്സുള്ള കുട്ടികളാണ് മരിച്ചത്. ഉപ്പുതറ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

വൈകീട്ടാണ് സംഭവം. ഓട്ടോറിക്ഷാ ഡ്രൈവറാണ് സജീവ്. ഇവരെ വീട്ടിലെ ഹാളിനുള്ളില്‍ തുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സജീവിന് കടബാധ്യതകളുണ്ടായിരുന്നതായി അയല്‍വാസി കള്‍ പറയുന്നു. കുട്ടികളെ കൊലപ്പെടുത്തിയ ശേഷം ഇരുവരും ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.


Read Previous

തഹാവൂര്‍ റാണയെ ഇന്ത്യയില്‍ എത്തിച്ചു: എന്‍ഐഎ അറസ്റ്റ് രേഖപ്പെടുത്തും; തലസ്ഥാനത്ത് വന്‍ സുരക്ഷ

Read Next

കല കലാകാരന്‍റെ സ്വതന്ത്ര അവകാശം, പഴയകാലത്തും പുതിയകാലത്തും നല്ല പാട്ടുകളുണ്ട്, ക്വാളിറ്റി പഴയപാട്ടുകള്‍ക്ക്: മധു ബാലകൃഷ്ണന്‍, റിംല മൂസിക്കല്‍ സിംഫണി ഇന്ന്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »