Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അടിച്ചാൽ തിരിച്ചടിക്കണം, അല്ലെങ്കിൽ പ്രസ്ഥാനം കാണില്ല, താൻ അടക്കം നേരിട്ട് അടിച്ചിട്ടുണ്ട്’


മൂന്നാര്‍: അടിച്ചാല്‍ തിരിച്ചടിക്കണമെന്നും അല്ലെങ്കില്‍ പ്രസ്ഥാനം കാണില്ലെന്നും സിപിഎം നേതാവും മുന്‍മന്ത്രിയുമായ എംഎം മണി എംഎല്‍എ. അടികൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ തിരിച്ചടിച്ചത് നന്നായി എന്നു പറയണമെന്നും ശാന്തന്‍പാറ ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് എംഎം മണി പറഞ്ഞു.

ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും. താന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം.

എംഎം മണിയുടെ വാക്കുകള്‍

” അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ പ്രസ്ഥാനം നില്‍ക്കില്ല. നമ്മളെ അടിച്ചാല്‍ തിരിച്ചടിക്കുക, പ്രതിഷേധിക്കുക. പ്രതിഷേധിച്ചില്ലെങ്കില്‍ തിരിച്ചടിക്കുക. പ്രതിഷേധിക്കുന്നത് എന്തിനാണ്. ആളുകളെ നമ്മുടെ കൂടെ നിര്‍ത്താനാണ്. തിരിച്ചടിക്കുക.. ചെയ്തത് നന്നായെന്ന് ആളുകളെ കൊണ്ട് പറയിപ്പിക്കുക. അടിച്ചാല്‍ തിരിച്ചടിച്ചില്ലെങ്കില്‍ തല്ലു കൊണ്ട് ആരോഗ്യംപോകും.

അടിച്ചാല്‍ തിരിച്ചടിക്കണം. ഇവിടെയിരിക്കുന്ന നേതാക്കള്‍ ഞാനടക്കം നേരിട്ട് അടിച്ചിട്ടുണ്ട്. അല്ലാതെ സൂത്രപ്പണി കൊണ്ട് പ്രസംഗിക്കാന്‍ നടന്നാല്‍ പ്രസ്ഥാനം കാണില്ല. അടി കൊടുത്താലും ജനം കേള്‍ക്കുമ്പോള്‍ ശരി എന്നു പറയണം. ശരിയായില്ല എന്നു ജനം പറഞ്ഞാല്‍ ശരിയായില്ല. ജനം ശരി എന്നു പറയുന്ന മാര്‍ഗം സ്വീകരിക്കണം. അല്ലെങ്കില്‍ പ്രസ്ഥാനം ദുര്‍ബലപ്പെടും.”എം.എം.മണി പറഞ്ഞു.


Read Previous

കൃത്യമായ കണക്ക് നൽകാതെ കേന്ദ്രം എങ്ങനെ പണം നൽകും? വയനാട് പുനരധിവാസത്തിൽ സംസ്ഥാന സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി

Read Next

വാഴക്കാട് റിയാദ് സാംസ്‌കാരിക വേദിക്ക് നവ നേതൃത്വം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »