ഈ കാലഘട്ടത്തിൽ എല്ലാവരും നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്‌നമാണ് കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ്. ഹോർമോണുകളുടെ വ്യതിയാനം, സൂര്യപ്രകാശം, ചർമ്മ പ്രശ്‌നങ്ങൾ എന്നിവ മൂലമാണ് ഇവ ഉണ്ടാകാറുണ്ട്. ചിലർക്ക് പ്രമേഹം, മാലയുടെ അലർജി എന്നിവ കൊണ്ടും കഴുത്തിന് ചുറ്റും കറുപ്പ് നിറമുണ്ടാകുന്നു.

ഇത് അകറ്റാൻ മാർക്കറ്റിൽ നിരവധി വിലകൂടിയ വസ്തുക്കൾ ലഭ്യമാണെങ്കിലും അവ വിചാരിച്ച ഫലം നൽകണമെന്നില്ല. ഈ പ്രശ്നങ്ങൾക്ക് എപ്പോഴും വീട്ടിൽ തന്നെ പ്രകൃതിദത്തമായ രീതിയിൽ പരിഹാരം കാണുന്നതാണ് നല്ലത്. ഇതിന് ആദ്യം വേണ്ടത് ഉരുളക്കിഴങ്ങാണ്. ശരീരത്തിലുണ്ടാകുന്ന കറുത്ത പാടുകൾ മാറ്റാൻ ഉരുളക്കിഴങ്ങ് വളരെ നല്ലതാണ്. എങ്ങനെയാണ് കറുപ്പ് മാറ്റാൻ ഉരുളക്കിഴങ്ങ് ഉപയോഗിക്കുന്നതെന്ന് നോക്കാം.
ആദ്യം ഒരു ഉരുളക്കിഴങ്ങ് എടുത്ത് രണ്ടായി മുറിക്കുക. ശേഷം അതിലെ ഒരു ഭാഗത്ത് കത്തി ഉപയോഗിച്ച് ചെറുതായി വരച്ച് കൊടുക്കണം ( ഉരുളക്കിഴങ്ങിന്റെ നീര് പുറത്ത് വരനാണ് ഇത് ചെയ്യുന്നത്). എന്നിട്ട് അതിലേക്ക് കുറച്ച് കറ്റാർവാഴ ജെൽ വച്ച ശേഷം കഴുത്തിൽ നന്നായി ഉരയ്ക്കുക.
നേരത്തെ മുറിച്ചുമാറ്റിയ രണ്ടാം ഭാഗവും ഇതുപോലെ എടുത്ത് കക്ഷത്ത് നന്നായി ഉരയ്ക്കാം. ഇത് ഒരു 10 -15 ദിവസം തുടർച്ചയായി ചെയ്താൽ കഴുത്തിലെയും കക്ഷത്തിലെയും കറുപ്പ് നിറം പൂർണമായും മാറുന്നു. കറ്റാർവാഴ ജെല്ലിന് പകരം പഞ്ചസാരയോ കാപ്പിപ്പൊടിയോ ഉപയോഗിക്കുന്നതും നല്ലതാണ്.