ജലരാജാവ്: കാരിച്ചാല്‍ ചുണ്ടന്‍ തന്നെ ജോതാവ്’; നെഹ്രുട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല, വീയപുരത്തിന്റെ അപ്പീല്‍ തള്ളി


ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയുടെ അന്തിമ ഫലത്തില്‍ മാറ്റമില്ല. കാരിച്ചാല്‍ ചുണ്ടന്‍ തന്നെയാണ് വിജയിയെന്ന് ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി പ്രഖ്യാപിച്ചു. വീയപുരം ചുണ്ടന്‍ തുഴഞ്ഞ വില്ലേജ് ബോട്ട് ക്ലബിന്റെ പരാതി അപ്പീല്‍ കമ്മിറ്റി തള്ളി. നടുഭാഗം തുഴഞ്ഞ കുമരകം ടൗണ്‍ ബോട്ട് ക്ലബിന്റെ പരാതിയും നിലനില്‍ക്കില്ല.

പരാതിക്കാരുടെ വാദം കേട്ടതിനൊപ്പം വിഡിയോ ദൃശ്യങ്ങളും പരിശോധിച്ച് വിശദ പരിശോധനയ്ക്കുശേഷമാണ് അന്തിമ തീരുമാനം പ്രഖ്യാപിച്ചത്. സ്റ്റാര്‍ട്ടിങ് അടക്കമുള്ള പിഴവുകളെ കുറിച്ച് പരാതിയുള്ളതിനാല്‍ സാങ്കേതികസമിതി വിശദ പരിശോധ നയാണ് നടത്തിയത്. നെഹ്‌റു ട്രോഫി വള്ളംകളിയുടെ ഫൈനല്‍ വിധി നിര്‍ണയത്തി നെതിര രണ്ടും മൂന്നും സ്ഥാനക്കാര്‍ അപ്പീല്‍ നല്‍കിയിരുന്നു.

0.005 സെക്കന്‍ഡ് വ്യത്യാസത്തിലാണ് കാരിച്ചാല്‍ ചുണ്ടനെ വിജയിയായി പ്രഖ്യാപിച്ചത്. എഡിഎം, ജില്ലാ ഗവ. പ്ലീഡര്‍, ജില്ലാ ലോ ഓഫീസര്‍, എന്‍ടിബിആര്‍ സൊസൈറ്റി അംഗങ്ങള്‍ എന്നിവരടങ്ങുന്നതാണ് ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി.


Read Previous

മൈക്രോ ആര്‍എന്‍എയുടെ കണ്ടെത്തല്‍; വൈദ്യ ശാസ്ത്രത്തിനുള്ള നൊബേല്‍ സമ്മാനം വിക്ടര്‍ അംബ്രോസിനും ഗാരി റോവ്കിനും

Read Next

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമര്‍ശം; ചീഫ് സെക്രട്ടറിയും ഡിജിപിയും നേരിട്ടെത്തണം, വിശദീകരണം ആവശ്യപ്പെട്ട് ഗവര്‍ണര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »