ചാത്തന്നൂർ: മിനി സിവിൽ സ്റ്റേഷനിലെ വിവിധ ഓഫിസുകളിൽ ആളില്ലാ കസേരകൾ മാത്രം. വിവിധ ആവശ്യങ്ങൾക്ക് എത്തുന്നവർ വലയുന്നു.രാവിലെ 10 മണിക്ക് എത്തേണ്ട ജീവനക്കാർ തോന്നുംപടിയാണ് എത്തുന്നത് എന്നും സഹിക്കാവുന്നതിന് പരിധിയുണ്ടെന്നും ജനം പറയുന്നു. ഒമ്പത് മണിയോടെ എത്തുന്ന പാർട് ടൈം ജീവനക്കാരും ലാസ്റ്റ് ഗ്രേഡ് ജീവനക്കാരുമാണ് വിവിധ ആവശ്യങ്ങൾക്കായെത്തുന്നവരോട് സമാധാനം പറയാൻ ഉണ്ടാവുന്നത്.

വിവിധ ഒാഫിസുകളിലേക്ക് ആവശ്യത്തിനായി ഉദ്യോഗസ്ഥർ പോകുന്നുവെന്ന മറുപടിയാണ് ലാസ്റ്റ് ഗ്രേഡ് ജീവനക്കാർ നൽകുന്നത്. പത്തര കഴിയുമ്പേഴേക്കും ഉദ്യോഗസ്ഥർ എത്തിത്തുടങ്ങും പഞ്ചിങ് സംവിധാനവും മറ്റ് ഉദ്യോഗസ്ഥരുടെ നിയന്ത്രണമോ ഇല്ലാത്തതുമൂലം തോന്നുംപടിയാണ് ഒഫിസുകളുടെ പ്രവർത്തനമെന്ന് ജനം ആരോപിക്കുന്നു. ഉദ്യോഗസ്ഥർ കൃത്യമായി കൃത്യസമയത്ത് എത്തുകയും കൂട്ടത്തോടെ ജീവനക്കാർ മറ്റ് ആവശ്യങ്ങൾക്കായി പോകുന്നത് ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.ഇതിനായി ഉന്നത ഉദ്യോഗസ്ഥർ മിന്നൽ പരിശോധന നടത്തണമെന്ന ആവശ്യവും ഉയരുന്നുണ്ട്.