ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

കണ്ണൂര്‍ : കണ്ണൂര്‍ ജില്ലയിലെ മലയോര പ്രദേശമായ നടുവില്‍ പുലിക്കുരുമ്പയില്‍ വീടിന്റെ കിണറ്റില്‍ വീണ രാജവെമ്പാലയെ സാഹസികമായി പിടികൂടി. പുല്ലംവനത്തിലെ മഞ്ഞളാങ്കന്‍ വിന്‍സെന്റിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ രാജവെമ്പാലയെ യാണ് കഴിഞ്ഞ ദിവസം പിടികൂടിയത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിയോടെയാണ് സംഭവം. 12 അടി നീളമുള്ള പാമ്പാണ് കിണറ്റില്‍ വീണത്. പാമ്പിനെ കണ്ട് ഭീതിയിലായ വീട്ടുകാര്‍ വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു.
തുടര്‍ന്ന് തളിപ്പറമ്പ് റെയിഞ്ച് ഓഫീസര്‍ പി രതീശന്റെ നിര്‍ദ്ദേശ പ്രകാരം റസ്‌ക്യൂവറായ ഷാജി ബക്കളവും ശ്രീകുമാറും ചേര്‍ന്ന് പാമ്പിനെ കിണറില്‍ നിന്നും കരക്കെത്തിക്കുകയായിരുന്നു. ഡിഎഫ്ഒ മാരായ നികേഷ്, ഷമീന എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് പാമ്പിനെ അതിന്റെ ആവാസ വ്യവസ്ഥയില്‍ വിട്ടയച്ചു.
