Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ശബരിമലയിൽ ഭക്തരുടെ എണ്ണത്തിൽ വർധന; 41 ദിവസം 297 കോടിയലധികം വരുമാനം; കഴിഞ്ഞ തവണത്തേക്കാൾ 82 കോടി അധികം


ശബരിമല: മണ്ഡലകാലത്ത് ശബരിമലയില്‍ വരുമാനത്തിലും ഭക്തരുടെ എണ്ണത്തിലും വന്‍ വര്‍ധന യുണ്ടായെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പിഎസ് പ്രശാന്ത്. 41 ദിവസം കൊണ്ട് 297 കോടിയലധികം രൂപയുടെ വരുമാനമാണ് ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 214 കോടിയലധികം രൂപയായിരുന്നു. ഇത്തവണ 82 കോടിയലധികം രൂപ അധിവരുമാനം ഉണ്ടായെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരവണ ഇനത്തില്‍ വരുമാനം കഴിഞ്ഞ തവണ 101 കോടിയലധികമായിരുന്നെങ്കില്‍ ഇത്തവണ അത് 124 കോടിയലധികമായി ഉയര്‍ന്നു. കാണിക്ക ഇനത്തില്‍ 66 കോടിയലിധകമായിരുന്നു കഴിഞ്ഞ തവണ ലഭിച്ചത്. ഈ വര്‍ഷം അത് 80 കോടിയലധികമാണ്. കാണിക്ക ഇനത്തില്‍ 13 കോടിയലധികമാണ് വര്‍ധനയെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

ഓരോ ദിവസം കഴിയും തോറും ശബരിമലയില്‍ തിരക്ക് കൂടി കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. പതിനൊന്നാം തീയതിയാണ് എരുമേലി പേട്ട തുള്ളല്‍. 12ാം തീയതി ഉച്ചക്ക് ഒരുമണിക്ക് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ തിരുവാഭരണ ഘോഷയാത്ര തുടങ്ങും. വൈകുന്നേരം നാലുമണിക്കാണ് പമ്പാ സംഗമം. മന്ത്രി വിഎന്‍ വാസവന്‍ പമ്പാസംഗമം ഉദ്ഘാടനം ചെയ്യും. ജയറാം, കാവാലം ശ്രീകുമാര്‍, വയലാര്‍ ശരത്ചന്ദ്രവര്‍മ തുടങ്ങിയവര്‍ പങ്കെടുക്കും, 14ാം തീയതി രാവിലെ കൈതപ്രം ദാമോദരന്‍ നമ്പൂതിരിക്ക് ഹരിവരാസനം പുരസ്‌കാരം വിതരണം ചെയ്യുമെന്നും പിഎസ് പ്രശാന്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.


Read Previous

പെരിയ ഇരട്ടക്കൊലക്കേസ്: 10 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം, കെവി കുഞ്ഞിരാമൻ അടക്കം നാലു പേർക്ക് അഞ്ചു വർഷം തടവ്

Read Next

ഒരു ലക്ഷം ബലൂണുകള്‍ വെറും ബലൂണുകളായിരുന്നില്ല; 10 കോടി ചെടിവിത്തുകളും വഹിച്ചാണ് അവ ചക്രവാളത്തിൻ്റെ വിരിമാറിലേക്ക് ഉയര്‍ന്നുപൊങ്ങിയത്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »