ഷാനിമോള്‍ ഉസ്മാന്റെ മുറിയിലെ പരിശോധന; വനിതാ കമ്മീഷന് പരാതി നല്‍കി ജെബി മേത്തര്‍


പാലക്കാട്: ഷാനിമോള്‍ ഉസ്മാന്റെ മുറിയിലെ പരിശോധനക്ക് എതിരെ വനിതാ കമ്മീഷന് പരാതി. മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപിയാണ് പരാതി നല്‍കിയത്. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി വേണമെന്നാണ് ആവശ്യം.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ആയിരുന്ന മുന്‍ മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റുമാരായ ഷാനിമോള്‍ ഉസ്മാന്‍, അഡ്വ. ബിന്ദു കൃഷ്ണ എന്നിവര്‍ താമസിച്ചിരുന്ന കെപിഎം ഹോട്ടല്‍ മുറികളില്‍ അര്‍ധരാത്രി വനിതാ ഉദ്യോഗസ്ഥര്‍ ഇല്ലാതെ പൊലീസ് നടത്തിയ റെയ്ഡ് സ്ത്രീകള്‍ക്ക് നേരെയുള്ള കടന്നുകയറ്റവും സ്ത്രീസുരക്ഷാ ലംഘനവുമാണെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷണം നടത്തണമെന്നും അനധികൃതമായി കടന്നുകയറിയ പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്യണമെന്നും ജെബി മേത്തര്‍ ആവശ്യപ്പെട്ടു.


Read Previous

ബുള്‍ഡോസറുമായെത്തി ഒറ്റ രാത്രി കൊണ്ട് ഇടിച്ചു നിരത്തുകയാണോ?’; വീട് തകര്‍ത്തതില്‍ 25 ലക്ഷം നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി

Read Next

ഓരോ അറിവുകളും ജീവിതത്തിലെ ഉയർച്ചയുടെ പടവുകൾ, ഗാന്ധി ഗ്രന്ഥാലയം എൻ.കെ പ്രേമചന്ദ്രൻ എംപി ഉൽഘാടനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »