Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രാജ്യാന്തര അവയവക്കടത്ത് കേസ് : പ്രധാന കണ്ണിയായ ഹൈദരാബാദ് സ്വദേശി പിടിയിൽ


എറണാകുളം : രാജ്യാന്തര അവയവക്കടത്തിലെ മുഖ്യസൂത്രധാരനായ ഹൈദരാബാദ് സ്വദേശി പിടിയില്‍. ഹൈദരാബാദിൽ എത്തി അന്വേഷണ സംഘം പ്രതിയെ പിടി കൂടുകയായിരുന്നു. ഹൈദരാബാദ്‌ പൊലീസിന്‍റെ സഹകരണത്തോടെയാണ് തെരച്ചിൽ നടത്തിയിരുന്നത്. ഇയാൾ പിടിയിലായാലേ മറ്റ് പ്രധാന കണ്ണികളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കൂ എന്നതിനാല്‍ ഇയാളെ വലയിലാക്കുന്നതില്‍ പൊലീസ് നേരത്തെ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

കൂടാതെ കൊച്ചി സ്വദേശിയും അവയവക്കടത്തിലെ മുഖ്യസൂത്രധാരനുമായ മധുവിനെ പിടികൂടാനുള്ള ശ്രമം അന്വേഷണ സംഘം ഊർജിതമാക്കിയിട്ടുമുണ്ട്. കഴിഞ്ഞ പത്ത് വർഷമായി മധു ഇറാനിലാണ്. ഇയാളെ നാട്ടിൽ തിരിച്ചെത്തിച്ച് അറസ്‌റ്റ് ചെയ്യാനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. മധുവിന്‍റെ കൊച്ചിയിലെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു.

പിടിയിലായ രണ്ട് പ്രതികൾക്കും ഇയാൾ പണം അയച്ചതായി കണ്ടെത്തിയിട്ടുണ്ട്. പാസ്പോർട്ട് റദ്ദാക്കിയോ ബ്ലൂ കോർണർ നോട്ടീസ് ഇറക്കിയോ ഇയാളെ പിടികൂടാൻ കഴിയുമെന്നാണ് പൊലീസ് കരുതുന്നത്. ഇന്‍റർപോളാണ്‌ ബ്ലൂ കോർണർ നോട്ടീസ്‌ ഇറക്കുന്നത്‌. ഇതിനായുള്ള പ്രാഥമിക നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. മധുവിനെ പിടികൂടാൻ ലുക്ക് ഔട്ട് നോട്ടീസ് നേരത്തേതന്നെ പുറപ്പെടുവിച്ചിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ ആവശ്യപ്രകാരം ബ്യൂറോ ഓഫ് ഇമിഗ്രേഷനാണ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചത്.

അവയവക്കടത്തിലെ പ്രധാന സൂത്രധാരരില്‍ ഒരാള്‍ പിടിയില്‍. ഹൈദരാബാദ് സ്വദേശിയാണ് അറസ്റ്റിലായത്

വൃക്കവിറ്റ പാലക്കാട്‌ സ്വദേശി ഷെമീറും ഉടൻ കസ്‌റ്റഡിയിലാകുമെന്നാണ്‌ വിവരം. പൊലീസ് കസ്റ്റഡിയിലുള്ള സാബിത്ത്‌ നാസറിനെ ചോദ്യം ചെയ്‌തുവരികയാണ്‌. പാലക്കാടുള്ള ഷെമീർ ഉൾപ്പടെ ഇരുപത് പേർ ഈ റാക്കറ്റ്‌ വഴി വൃക്ക വിറ്റിട്ടുണ്ട്‌. പഞ്ചാബ്‌, രാജസ്ഥാൻ, ഡൽഹി ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിലുള്ളവർക്കാണ് അവയവം വിറ്റിരിക്കുന്നത്. വൃക്കദാതാക്കളിൽ ഭൂരിഭാഗം പേരെയും പൊലീസ്‌ കണ്ടെത്തി. എന്നാൽ ഇവരാരും പരാതി നൽകാൻ തയ്യാറായിട്ടില്ല. പറഞ്ഞുറപ്പിച്ച തുക മുഴുവൻ ഇവർക്ക്‌ ലഭിച്ചതാണ്‌ പരാതിപ്പെടാത്തതിന്‌ കാരണം. നവമാധ്യമങ്ങൾ വഴിയുള്ള പരസ്യത്തിലൂടെയാണ്‌ ഇവരിൽ പലരെയും അവയവ റാക്കറ്റ്‌ കണ്ടെത്തിയത്‌.

എറണാകുളം റൂറൽ എസ്‌പി വൈഭവ്‌ സക്‌സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌. അതേസമയം, പൊലീസ് കസ്‌റ്റഡിയിലുള്ള സജിത്ത് ശ്യാമിന്‍റെ കസ്‌റ്റഡി കാലാവധി ഇന്നലെ അവസാനിച്ചതിനെത്തുടർന്ന് ജുഡീഷ്യൽ കസ്‌റ്റഡിയിൽ വിട്ടു. ഇനി പൊലീസ് കസ്‌റ്റഡി ആവശ്യമില്ലെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചു. പ്രതി സാബിത്ത് നാസറിൻ്റെ പൊലീസ് കസ്റ്റഡി ഈ മാസം മൂന്നിന് അവസാനിക്കും. ഇയാളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങിയേക്കുമെന്നാണ് സൂചന. സാബിത്തിനെ ഹൈദരാബാദിൽ ഉൾപ്പടെ എത്തിച്ച് തെളിവെടുപ്പ് നടത്താനും സാധ്യതയുണ്ട്.


Read Previous

നെയ്യാറ്റിൻകരയിൽ ഹൃദ്രോഗിയായ മകളുടെ കഴുത്തറുത്ത് അമ്മ ജീവനൊടുക്കി

Read Next

ആഗോള സൂചികാ കരുത്ത് വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി രണ്ടാം ഘട്ട ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങി സൗദി അരാംകോ; ലക്ഷ്യം 13 ബില്യണ്‍ ഡോളര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »