Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അപഹസിച്ച് സംസാരിക്കുന്നത് മന്ത്രിക്ക് യോജിച്ചതാണോ?; സജി ചെറിയാനെതിരെ കെസിബിസി


കൊച്ചി: പ്രധാനമന്ത്രിയുടെ ക്രിസ്മസ് വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാരെ പരിഹസിച്ച മന്ത്രി സജി ചെറിയാനും മുന്‍ മന്ത്രി കെ ടി ജലീലിനുമെതിരെ രൂക്ഷ വിമര്‍ശനവുമായി കെസിബിസി. ഔദ്യോഗിക സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ വാക്കുകളില്‍ മിതത്വം പാലിക്കണമെന്ന് കെസിബിസി വക്താവ് ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിള്ളി ആവശ്യപ്പെട്ടു. 

കേരളത്തിന്റെ സംസ്‌കാരത്തിന് യോജിച്ച വിധം മാന്യമായ പദം കൊണ്ട് വിമര്‍ശി ക്കാനുള്ള അവകാശം ആര്‍ക്കുമുണ്ട്. വൈന്‍ കുടിച്ചാല്‍ രോമാഞ്ചമുണ്ടാകു ന്നവരാണ് മെത്രാന്മാര്‍ എന്ന രീതിയില്‍ അപഹസിച്ച് സംസാരിക്കുന്നത് സംസ്ഥാനത്തെ ഭരിക്കുന്ന മന്ത്രിക്ക് യോജിച്ചതാണോ എന്ന് അദ്ദേഹം ചിന്തിക്കണം. 

അദ്ദേഹത്തിന്റെ സ്ഥാനത്തിന് യോജിച്ച രീതിയില്‍ വേണം ഇത്തരം വിഷയങ്ങളില്‍ പ്രതികരിക്കേണ്ടത്. പാര്‍ട്ടിയിലെ നേതാക്കന്മാരൊക്കെ ഉപയോഗിക്കുന്നത് ഒരു നിഘണ്ടുവാണെന്ന് തോന്നുന്നു. അതുകൊമ്ട് അത്തരം നിഘണ്ടു ഉപയോഗിച്ചിട്ടാണ് അവര്‍ പാര്‍ട്ടി ക്ലാസില്‍ പങ്കെടുക്കുന്നത്. അത്തരം നിഘണ്ടു ഉപയോഗിക്കുന്നവരില്‍ നിന്നും ഇതില്‍ കൂടുതലൊന്നും പ്രതീക്ഷിക്കാനാകില്ലെന്നും ഫാദര്‍ ജേക്കബ് ജി പാലക്കാപ്പിള്ളി പറഞ്ഞു.

മണിപ്പൂര്‍ വിഷയം പ്രധാനമന്ത്രിയോട് പറഞ്ഞില്ല എന്ന് മന്ത്രി സജി ചെറിയാനോട് ആരാണ് പറഞ്ഞതെന്ന് കെസിബിസി ചോദിക്കുന്നു. കെസിബിസി കഴിഞ്ഞദിവസം ഒരുക്കിയ ക്രിസ്മസ് വിരുന്നില്‍ മുസ്ലിം ലീഗ് അധ്യക്ഷനും പങ്കെടുത്തിരുന്നു. ഇതിനെ വിമര്‍ശിച്ച് കെ ടി ജലീല്‍ രംഗത്തു വന്നിരുന്നു. ഇതിനെയും കെസിബിസി വക്താവ് വിമര്‍ശിച്ചിട്ടുണ്ട്. പാര്‍ട്ടി നേതാക്കളെല്ലാം ഒരേ നിഘണ്ടു ഉപയോഗിക്കുന്നതു കൊണ്ടാകും ഇത്തരത്തില്‍ പ്രതികരിക്കുനന്തെന്നാണ് കെസിബിസി വക്താവ് പറഞ്ഞത്.

ക്രിസ്മസ് ദിനത്തിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നല്‍കിയ വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുത്ത ക്രൈസ്തവസഭാ നേതാക്കള്‍ക്കും ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കും നല്‍കിയ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കുമെതിരെയാണ് മന്ത്രി സജി ചെറിയാന്‍ കഴിഞ്ഞദിവസം വിമർശനമുന്നയിച്ചത്. ബിജെപി വിരുന്നിന് വിളിച്ചപ്പോള്‍ ചില ബിഷപ്പുമാര്‍ക്ക് രോമാഞ്ചമുണ്ടായെന്നും അവര്‍ നല്‍കിയ മുന്തിരി വാറ്റിയതും കേക്കും കഴിച്ചപ്പോള്‍ മണിപ്പൂര്‍ വിഷയം അവര്‍ മറന്നുവെന്നും സജി ചെറിയാന്‍ ആരോപിച്ചു.


Read Previous

ചരിത്ര കുതിപ്പുമായി ഐഎസ്ആര്‍ഒ; എക്സ്പോസാറ്റ് വിക്ഷേപണം വിജയം

Read Next

സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നത് സാമ്പത്തിക പ്രതിസന്ധിയിലേക്ക് നയിക്കും’; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »