എംപുരാൻ സെൻസർ ചെയ്തതല്ലേ? പിന്നെന്തിനാണ് എതിർപ്പ്; സിനിമയുടെ പ്രദർശനം തടയില്ല; ബിജെപി നേതാവിൻറെ ഹർജി ഹൈക്കോടതി തള്ളി


കൊച്ചി: എംപുരാന്‍ സിനിമയ്ക്കെതിരായ ഹര്‍ജിയ്ക്കെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. ശ്രദ്ധ പിടിച്ചുപറ്റാനുള്ള ഹര്‍ജിയാണിതെന്ന് കോടതി പറഞ്ഞു. ചിത്രം സെന്‍സര്‍ ചെയ്തതല്ലേ എന്നും പിന്നെ എന്തിനാണ് എതിര്‍പ്പെന്നും കോടതി ചോദിച്ചു. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് മുമ്പാകെയാണ് എംപുരാനെതിരേയുള്ള ഹര്‍ജി വന്നത്. തുടര്‍ന്നാണ് കോടതി ചില ചോദ്യങ്ങള്‍ ഉന്നയിച്ചത്.

സിനിമയുടെ പ്രദര്‍ശനം തടയാന്‍ നിര്‍ദേശം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ ആവശ്യം കോടതി തള്ളി. കലാപസാധ്യതയുണ്ടെന്ന് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചപ്പോള്‍ അത്തരത്തില്‍ എവിടെയെ ങ്കിലും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ എന്നും കോടതി ചോദിച്ചു.

ബിജെപി തൃശ്ശൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി വി വിജേഷാണ് എംപുരാനെതിരേ കോടതിയെ സമീപിച്ചത്. അതേസമയം, പാര്‍ട്ടി അച്ചടക്കം ലംഘിച്ചെന്ന് കാണിച്ച് വിജേഷിനെ ബിജെപി സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. തൃശ്ശൂര്‍ സിറ്റി ജില്ലാ പ്രസിഡന്റ് ജസ്റ്റിന്‍ ജേക്കബാണ് ഇക്കാര്യം അറിയിച്ചത്. പാര്‍ട്ടിയുടെ അച്ചടക്കം ലംഘിച്ചതിനാല്‍ വിജീഷിനെ സംസ്ഥാന അധ്യക്ഷന്റെ അനുമതിയോടുകൂടി പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നുവെന്നാണ് പാര്‍ട്ടി പ്രസ്താവന.


Read Previous

കെകെ ശൈലജയെ പോളിറ്റ് ബ്യൂറോയിലേക്ക് പരിഗണിച്ചേക്കും; കേരളത്തിലെ മൂന്ന് നേതാക്കൾക്കും സാദ്ധ്യത

Read Next

ഐബി ഉദ്യോഗസ്ഥ മേഘ ലൈംഗിക ചൂഷണത്തിനിരയായതായി കുടുംബം; സുകാന്ത് സുരേഷിനായി ലുക്ക് ഔട്ട് നോട്ടീസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »