Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

തെരഞ്ഞടുപ്പാണ്, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അവഗണന മനസില്‍ കാണണം; വിശ്വാസികളോട് കെസിബിസി


തൃശൂര്‍: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ശക്തമായ താക്കീത് നല്‍കി കെസിബിസി ചെയര്‍മാനും തൃശൂര്‍ അതിരൂപത മെത്രാനുമായ മാര്‍ ആന്‍ഡ്രൂസ് താഴത്ത്. മതസ്വാതന്ത്ര്യം, വിദ്യാഭ്യാസം, മറ്റു മേഖലകളിലെ പ്രാതിനിധ്യം എന്നീ കാര്യങ്ങളില്‍ ക്രിസ്തീയ സമുദായം മാറ്റി നിര്‍ത്തപ്പെടുന്നു. പ്രധാനമന്ത്രിയോടും മുഖ്യമന്ത്രിയോടും ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയിട്ടും നീതി അകലെയാണ്. ഇത് മനസ്സില്‍ കരുതി വേണം തെരഞ്ഞെടുപ്പിനെ കാണാനെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

തൃശൂരില്‍ അതിരൂപതയുടെ സമുദായ ജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുമ്പോഴാണ് സമുദായം നേരിടുന്ന വിവിധ പ്രതിസന്ധികള്‍ ഉയര്‍ത്തിക്കാട്ടി ആഞ്ഞടിച്ചത്. നീതിക്കു വേണ്ടിയുള്ള പോരാട്ടം വിമോചന സമരമായി ചിത്രീകരിക്കുന്നവര്‍ മനസ്സിലാക്കിക്കോളു , ഒരു നവയുഗ വിമോചന സമരത്തിലേക്ക് ഞങ്ങളെ തള്ളിവിടരുത്. ഈ സാഹചര്യങ്ങളെ എല്ലാം ഉള്‍ക്കൊണ്ട് വേണം വരുന്ന തെരഞ്ഞെടുപ്പിനെ നേരിടാന്‍. ക്രൈസ്തവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് എതിരാണ്.

തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു മുമ്പ് ഭിന്നശേഷി അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നും മെത്രാന്‍ ആവശ്യപ്പെട്ടു. സമുദായത്തിലെ യുവാക്കളെ മോഹനവാഗ്ദാനം നല്‍കി വഴിതെറ്റിക്കുന്ന മാഫിയകള്‍ക്കെതിരെ ക്രിസ്തുവിന്റെ ചമ്മട്ടിയെടുക്കാന്‍ മടിക്കില്ലെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി. സഹായമെത്രാന്‍ മാര്‍ ടോണി നീലങ്കാവില്‍ അധ്യക്ഷനായി.


Read Previous

പഹല്‍ഗാം അടക്കം ആസൂത്രണം ചെയ്തു; ഇന്ത്യയ്‌ക്കെതിരെ ഭീകരപ്രവര്‍ത്തനത്തിന് പാകിസ്ഥാന് പ്രത്യേക സംഘം

Read Next

ശബരിമലയിൽ നിന്ന് മാരീചന്മാരെ മാറ്റി നിർത്തും, കീഴ്ശാന്തി മേൽശാന്തിയെ സഹായിച്ചാൽ മാത്രം മതി; തീർഥാടകരുടെ ക്ഷേമത്തിന് മുൻ​ഗണന: കെ ജയകുമാർ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »