Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത് ധൃതരാഷ്ട്രാലിംഗനം’; കെട്ടിപ്പിടിക്കരുതെന്ന് ആര്യാടന്‍ ഷൗക്കത്തിനോട് പിവി അന്‍വര്‍


മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനിടെ (Nilambur By Election 2025)പരസ്പരം കണ്ടുമുട്ടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പിവി അന്‍വര്‍. കൈ കൊടുത്ത ശേഷം കൂടുതല്‍ സൗഹൃദ സംഭാഷണത്തിനും അന്‍വര്‍ തയ്യാറായില്ല. നിലമ്പൂര്‍ മാനവേദന്‍ സ്‌കൂളില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു ഇരുവരും. അന്‍വര്‍ ഉണ്ടെന്ന് അറിഞ്ഞ് അവിടേക്ക് നടന്നെത്തിയ ഷൗക്കത്തിനോട് ക്യാമറകള്‍ക്ക് മുന്നില്‍ നിന്നാണ് കെട്ടിപ്പിടിക്കരുതെന്ന് അന്‍വര്‍ പറഞ്ഞത്. ഇതോടെ കൈ കൊടുത്ത് ആര്യാടന്‍ ഷൗക്കത്ത് പിന്തിരിഞ്ഞ് നടന്നു.

അത് ഒരു ധൃതരാഷ്ട്രാലിംഗനമായതുകൊണ്ടാണ് വേണ്ടെന്ന് പറഞ്ഞതെന്ന് അന്‍വര്‍ മാധ്യമങ്ങളോട് പറഞ്ഞു.’ഷൗക്കത്തിനോട് കെട്ടിപ്പിടിക്കരുതെന്ന് പറഞ്ഞു. പുള്ളി ഒരു കെട്ടിപ്പിടിക്കുന്ന ആളാണ്. അത് ഒരു ധൃതരാഷ്ട്രാലിംഗനമാണ്. മനസ്സിലായില്ലേ?. അതിന് വിധേയനാകാന്‍ ഞാന്‍ തയ്യാറല്ലെന്നാണ് പറഞ്ഞത്. മനുഷ്യന്‍മാര്‍ തമ്മില്‍ കാണുമ്പോള്‍ കൈകൊടുക്കുമല്ലോ. ഞാന്‍ അതുകൊടുത്തു. പുള്ളി സിനിമാസ്റ്റൈലില്‍ ആണ്. എനിക്ക് അഭിനയം വല്യ പരിചയം ഇല്ല. പച്ചമനുഷ്യന്‍മാര്‍ക്കൊപ്പം നടക്കുന്ന വരാണ് ഞാന്‍. രാവിലെ രണ്ട് അഭിനേതാക്കള്‍ തമ്മില്‍ കെട്ടിപ്പിടിച്ചത് കണ്ടില്ലേ?. സ്ഥാനാര്‍ഥികള്‍ തമ്മില്‍ സൗഹൃദം വേണം. പക്ഷെ അത് ആത്മാര്‍ത്ഥമായിരിക്കണം. പിന്നില്‍ കൂടി പാര വെക്കരുത്.’ അന്‍വര്‍ പറഞ്ഞു.

ആര്‍എസ്എസുമായി ബന്ധമില്ലെന്ന പിണറായിയുടെ പ്രസ്താവന 2025ലെ ഏറ്റവും വലിയ തമാശയാ ണെന്നും അന്‍വര്‍ പറഞ്ഞു. ഇന്നലെ പിണറായി അത്താഴം കഴിച്ചത് പോലും കേന്ദ്രത്തിന്റെ ആളുകള്‍ ക്കൊപ്പമായിരിക്കാം. സ്വന്തം മകളെ രക്ഷപ്പെടുത്താന്‍ വേണ്ടി പ്രസ്ഥാനത്തെ ഒറ്റുകൊടുത്ത ആളാണ് പിണറായിയെന്നും അദ്ദേഹം ആവര്‍ത്തിച്ചു. നിലമ്പൂരിലെ ആയിരങ്ങളുമായിട്ട് കാല്‍ നടയായിട്ട് പോയിട്ടാവും സത്യപ്രതിജ്ഞ ചെയ്യുക. ജനങ്ങളെ അറിഞ്ഞുള്ള ആത്മവിശ്വമാണ് ഇത്. പിവി അന്‍വര്‍ എന്താണെന്ന് ജനങ്ങള്‍ക്കറിയാം. 75,000ലധികം വോട്ടുകള്‍ നേടുമെന്നും 24ാം തീയതി പോരാട്ടം കുറിക്കുമെന്നും അദ്ദേഹം പറഞ്ഞു.


Read Previous

ദിശ യോഗ മീറ്റ് 2025′ വെള്ളിയാഴ്ച ; റിയാദ് ലുലു ഹൈപ്പർമാർകെറ്റ് മലാസില്‍ നടക്കും

Read Next

നിലമ്പൂർ ഉപതെരെഞ്ഞെടുപ്പ്: മികച്ച പോളിംഗ്; പോളിംഗ് 30 ശതമാനം കടന്നു, ആകെ വോട്ടർമാര്‍ രണ്ട് ലക്ഷത്തി മുപ്പത്തി രണ്ടായിരം, 373 പ്രവാസി വോട്ടര്‍മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »