Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അത് മുകേഷ് തന്നെ’; ഹോട്ടലില്‍ താമസിച്ചപ്പോള്‍ മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് നിരന്തരം വിളിച്ച് ശല്യപ്പെടുത്തി; ആരോപണവുമായി വീണ്ടും ടെസ് ജോസഫ്


കൊച്ചി: നടനും എംഎല്‍എയുമായ മുകേഷിനെതിരെ ആരോപണവുമായി കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ്. പലതവണ അദ്ദേഹം മുറിയിലേക്ക് വരാന്‍ ആവശ്യപ്പെട്ട് ഫോണിലുടെ നിര്‍ബന്ധിച്ചതായി നടി ആരോപിച്ചു. 2018ല്‍ നടി ഇതേ ആരോപണം ഉന്നയിച്ചെങ്കിലും അത് വേറെ മുകേഷ് കുമാര്‍ ആകാമെന്നായിരുന്നു നടന്‍ മുകേഷിന്റെ അന്നത്തെ പ്രതികരണം.

എന്നാല്‍ നടന്‍ മുകേഷിന്റെ ചിത്രം ഉള്‍പ്പടെ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചാണ് ടെസ് ഇപ്പോള്‍ അത് മുകേഷ് തന്നൊയാണെന്ന് വെളിപ്പെടുത്തിയത്. സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകയാണ് ടെസ് ജോസഫ്.

19 വർഷം മുൻപു ചാനൽ പരിപാടി ചിത്രീകരണത്തിനു ചെന്നൈയിലെ ഹോട്ടലിൽ താമസിക്കുമ്പോൾ, അവതാരകനായ മുകേഷ് രാത്രി നിരന്തരം വിളിച്ചു ശല്യപ്പെടുത്തി യെന്നും തന്റെ മുറി സ്വന്തം മുറിയുടെ തൊട്ടടുത്താക്കാൻ ശ്രമിച്ചെന്നുമായിരുന്നു സിനിമാ സാങ്കേതിക പ്രവർത്തക ടെസ് ജോസഫിന്റെ അന്നത്തെ വെളിപ്പെടുത്തൽ. ദുരനുഭവം തന്റെ മേധാവിയായിരുന്ന ഡെറക് ഒബ്രിയനോടു പറഞ്ഞപ്പോൾ ആ പരിപാടിയിൽനിന്ന് ഒഴിവാക്കിത്തന്നുവെന്നും ടെസ് പറഞ്ഞിരുന്നു.

എന്നാൽ ആരോപണം എം മുകേഷ് എംഎൽഎ തള്ളിയിരുന്നു. ‘അങ്ങനെയൊരു സംഭവം ഓർമയിലില്ല. തെറ്റിദ്ധരിച്ചതാകാനാണു സാധ്യത. ഫോണിൽ നിരന്തരം വിളിച്ചു ശല്യപ്പെടുത്തി എന്നാണ് ആരോപണം. ഞാൻ ഒരിക്കലും അങ്ങനെ ചെയ്യില്ല. മുകേഷ് കുമാർ എന്നു പറഞ്ഞു മറ്റാരെങ്കിലും വിളിച്ചതാകാം. ടെസ് ജോസഫിനെ കണ്ടതായി ഓർക്കുന്നില്ല’– മുകേഷ് പറഞ്ഞിരുന്നു.


Read Previous

നടൻ പ്രേംകുമാർ ചലച്ചിത്ര അക്കാഡമി ചെ‌യർമാൻ സ്ഥാനം ഏറ്റെടുക്കുമെന്ന് സൂചന

Read Next

കേളി 12 ഇടങ്ങളിലായി പി. കൃഷ്ണപിള്ള അനുസ്മരണം സമുചിതമായി ആചരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »