ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ടല്ല! പരസ്യ പ്രതികരണങ്ങൾ നല്ല സംഘടന ബോധ്യം അല്ല’; പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് വൈസ് പ്രസിഡൻ്റ്


പി സരിനെതിരെ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഒ ജെ ജനീഷ്. ഒറ്റപ്പാലത്ത് സീറ്റ് തന്നത് മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ട ല്ലെന്നും ഇത്തരം പരസ്യ വിമർശനങ്ങൾ പാടില്ലെന്നും ജനീഷ് പറഞ്ഞു. അതൊരു തോന്നി വാസം ആണെന്ന് അവിടെ ആരും വിളിച്ചു കൂവാതിരുന്നത് സംഘടനാ ബോധം കൊണ്ടാണെവന്നും സിവില്‍ സര്‍വീസ് പശ്ചാത്തലം കോണ്‍ഗ്രസ് ബൂത്ത് പ്രസിഡൻ്റിന് ഉള്ള സംഘടന ബിരുദത്തേക്കാള്‍ വലിയ പദവി അല്ലെന്നും വിമര്‍ശനം.

കുറിപ്പിൻ്റെപൂർണ രൂപം

ഒരു ഉപ തിരഞ്ഞെടുപ്പിൻ്റെ നിർണായകമായ നിമിഷങ്ങളിലേക്ക് പാർട്ടിയും പ്രവർ ത്തകരും കടക്കുന്ന സമയത്ത് പരസ്യമായ പ്രതികരണങ്ങൾ നല്ല സംഘടന ബോധ്യം അല്ല. ആൾ ഇന്ത്യാ കോൺഗ്രസ് കമ്മിറ്റി ഒരു സ്ഥാനാർഥിയെ പ്രഖ്യാപിച്ചാൽ അത് അംഗീകരിക്കുക എന്നുള്ളത് സാധാരണ ഒരു കോൺഗ്രസ് പ്രവർത്തകൻ്റെ ഉത്തര വാദിത്വമാണ്.

ഉന്നതമായ ബിരുദവും, സിവിൽ സർവീസ് പശ്ചാത്തലവും ഒക്കെ കോൺഗ്രസ് ബൂത്ത് പ്രസിഡൻ്റിന് ഉള്ള സംഘടന ബിരുദത്തേക്കാൾ വലിയ പദവി അല്ല. ആകെ ഉള്ള 8 വർഷത്തിനു ഇടയിൽ ഒരു നിയമസഭ തിരഞ്ഞെടുപ്പിൽ കൈ പത്തി ചിഹ്നത്തിൽ മത്സരിക്കാൻ ഒറ്റപ്പാലത്ത് അവസരം ഈ പാർട്ടി കൊടുക്കുമ്പോഴും മികച്ചവരും മിടുക്കരും അവിടെ ഇല്ലാത്തത് കൊണ്ട് ആയിരുന്നില്ല. കൈ വന്ന അവസരത്തിൽ അങ്ങനെ ഉള്ള കാര്യങ്ങൾ സരിൻ ഓർത്തിട്ടില്ല.

അതൊരു തോന്നിവാസം ആണെന്ന് അവിടെ ആരും വിളിച്ചു കൂവിയില്ല , തീരുമാനം ആരെടുത്തു എന്ന് ചോദിച്ചില്ല, ചർച്ച ഞങ്ങൾ അറിഞ്ഞില്ല എന്ന് കലഹിച്ചും ഇല്ല, മറിച്ച് കൈപ്പത്തി ചിഹ്നവും താങ്കളെയും ഏറ്റെടുത്തു, അതാണ് സംഘടന ബോധ്യം. ആയിര ങ്ങൾ ഒന്നുമാവാതെ നടന്ന് ചെരുപ്പ് തേഞ്ഞും , വെട്ടി വിയർത്ത് പണി എടുത്തും , തെരു വിൽ സമരം ചെയ്തും, തല്ലു കൊണ്ടും, ജയിലിൽ പോയും ആണ് ഈ കൊടി പിടിച്ചു നടക്കുന്നത്. അതൊരു ആശയത്തിൻ്റെ നിലനിൽപ്പിനു വേണ്ടിയിട്ടാണ്. പാർലമെൻററി സ്ഥാനങ്ങളെല്ലാം അതിനിടയിൽ വന്നുചേരുന്നതാണ്. അത്തരം അവസരം ലഭിച്ച ആൾ കൂടിയാണ് താങ്കൾ

രാഷ്ട്രീയത്തിലെ പ്രൊഫഷണൽ സമീപനക്കാർ പോസ്റ്ററും, നോട്ടീസും കൊണ്ട് വീട് കയറി ഇറങ്ങുന്ന പ്രവര്ത്തകരെ ഓർത്താൽ മതി , മക്കൾക്ക് ഒരു അഡ്മിഷൻ പോലും രാഷ്ട്രീയത്തിൻ്റെ ഭാഗമായി കിട്ടിക്കാണില്ല എങ്കിലും ഈ പ്രസ്ഥാനത്തിനോടുള്ള സ്നേഹത്തിൻ്റെ പേരിൽ മൈദ കുറുക്കുന്നവർ, കൊടി പിടിക്കുന്നവർ അങ്ങനെ കൊറേ പേര് ഇല്ലെ അവസരങ്ങൾ കിട്ടാതെ പോകുന്ന പ്രവർത്തകർ. അവരെക്കാൾ വലുതല്ലല്ലോ നിങ്ങൾ ആരും.

രാഹുൽ മാങ്കൂട്ടത്തിൽ യൂത്ത് കോൺഗ്രസിൻ്റെ സംസ്ഥാന അധ്യക്ഷൻ എന്ന നിലയിൽ പാലക്കാട് മത്സരിക്കാൻ, ആ സീറ്റ് നില നിലനിർത്താൻ മികച്ച സ്ഥാനാർത്ഥി തന്നെ യാണ്. കേരളത്തിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ലഭിച്ച അംഗീകാരം തന്നെ യാണ് ഈ സ്ഥാനാർത്ഥിത്വം. ജയില് ഒരു ത്യാഗം അല്ല, പക്ഷേ അത് അത്ര സുഖവും അല്ല. താങ്കളുടെ പത്ര സമ്മേളനം നടക്കുമ്പോഴും കണ്ണൂരിൽ യൂത്ത് കോൺഗ്രസ്സുകാർ സമരം നടത്തുകയാണ്, അവർ ചിലപ്പോൾ ജയിലിലും ആകും, അവർക്കെല്ലാം ലഭിക്കുന്ന അംഗീകാരം തന്നെയാണ് സംസ്ഥാന പ്രസിഡൻ്റിൻ്റെ സ്ഥാനാർത്ഥിത്വം. വിജയം സുനിശ്ചിതം. 


Read Previous

പാലക്കാട് സരിന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയാകും; ഔദ്യോഗിക പ്രഖ്യാപനവും വാർത്താ സമ്മേളനവും ഇന്ന്

Read Next

ഇനി ഒരു ബന്ധവുമില്ല; തെക്കന്‍ കൊറിയയിലേക്കുള്ള റോഡുകള്‍ ബോംബിട്ട് തകര്‍ത്ത് കിം ജോങ് ഉന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »