Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അച്യുതമേനോന്റെ പേര് പരാമര്‍ശിക്കാതെ തൃശൂര്‍പ്പെരുമയെക്കുറിച്ച് പറയാനാകില്ല’, എം എ ബേബിയെ ഓര്‍മ്മിപ്പിച്ച് ബിനോയ് വിശ്വം


തൃശൂര്‍: കേരള വികസന ശില്‍പ്പി സി അച്യുതമേനോന്റെ നാമം പരാമര്‍ശിക്കാതെ എങ്ങനെയാണ് തൃശൂരിന്റെ സമരപാരമ്പര്യത്തെയും സാഹിത്യചരിത്രത്തെയും കുറിച്ച് പറയാനാവുകയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. തൃശൂര്‍പ്പെരുമയെന്ന പേരില്‍ ദേശാഭിമാനി പത്രത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമ്മേളനത്തിന്റെ ഉദ്ഘാടകന്‍ സിപിഎം ജനറല്‍ സെക്രട്ടറി എം എ ബേബി ആയിരുന്നു . പ്രസംഗ ത്തില്‍ തൃശൂരിന്റെ കലാ-സാംസ്‌കാരിക-രാഷ്ട്രീയ മുന്നേറ്റങ്ങളെക്കുറിച്ചും തൃശൂരില്‍ നിന്ന് പ്രശസ്തിയുടെ കൊടുമുടിയേറിയവരെക്കുറിച്ചുമെല്ലാം എം എ ബേബി പരാമര്‍ശിച്ചിരുന്നു. എന്നാല്‍ മുന്‍ മുഖ്യമന്ത്രിയും സിപിഐ നേതാവുമായിരുന്ന സി അച്യുതമേനോനെ കുറിച്ചൊന്നും പറഞ്ഞിരുന്നില്ല. എംഎ ബേബിക്ക് ശേഷം പ്രസംഗിക്കാനെത്തിയ ബിനോയ് വിശ്വം ഇക്കാര്യം ചൂണ്ടിക്കാട്ടുകയായിരുന്നു.

ആര്‍ക്കും നിഷേധിക്കാനോ തമസ്‌കരിക്കാനോ കഴിയാത്ത ജനനേതാവാണ് സി അച്യുതമേനോന്‍. ആരെങ്കിലും അദ്ദേഹത്തിന്റെ പേരും പ്രവര്‍ത്തനങ്ങളും മറന്നുപോയാല്‍ അത് ഓര്‍മ്മിപ്പിക്കേണ്ട ചുമതല ഒരു കമ്മ്യൂണിസ്റ്റുകാരന്‍ എന്ന നിലയില്‍ തനിക്കുണ്ടെന്നും ബിനോയ് വിശ്വം കപറഞ്ഞു. സിപിഎമ്മിനും സിപിഐയ്ക്കും ഇടതുപക്ഷ പ്രസ്ഥാനത്തെ കൂടുതല്‍ ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തത്തെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ബിനോയ് വിശ്വം തന്റെ പ്രസംഗം അവസാനിപ്പിച്ചത്.


Read Previous

പരാതിക്കാര്‍ ഇല്ലാത്ത 13 പരാതികള്‍, എല്ലാം മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ മൂന്നാം കക്ഷികളുടേത്, ഗര്‍ഭച്ഛിദ്ര ആരോപണം അന്വേഷിക്കും

Read Next

പത്തനംതിട്ടയില്‍ നിന്നും കുട്ടികള്‍ക്കൊപ്പം കാണാതായ യുവതിയുടെ ഭര്‍ത്താവ് വീട്ടില്‍ മരിച്ചനിലയില്‍; പൊലീസ് പീഡനമെന്ന് ബന്ധുക്കള്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »