Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ല, ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫ് മുന്നോട്ട്: കെ മുരളീധരന്‍


മലപ്പുറം: തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന പി വി അന്‍വറിന്റെ തീരുമാനം നല്ലതെന്ന് കെ മുരളീധരന്‍ ആര് ഉണ്ടെങ്കിലും ഇല്ലെങ്കിലും യുഡിഎഫിന് നിലമ്പൂരില്‍ ജയിച്ചേ പറ്റൂ. അതിനായി മുമ്പോട്ട് നീങ്ങുകയാണ്. ഒരു ഭാഗത്ത് സിപിഎം-ബിജെപി ബന്ധം നിലനില്‍ക്കുന്നു. കൂടാതെ പിണറായി സര്‍ക്കാരിന്റെ ഒമ്പതു വര്‍ഷത്തെ ജനദ്രോഹ നടപടികള്‍ തുറന്നു കാട്ടേണ്ട സമയത്ത് ഒരു വ്യക്തിയില്‍ കെട്ടിത്തിരിയുന്നത് ശരിയാവില്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു.

അന്‍വറിന് എപ്പോള്‍ വേണമെങ്കിലും തീരുമാനം പുനഃപരിശോധിക്കാം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച് കടന്നുവരാം. യുഡിഎഫിന് ഇനി അതിനുവേണ്ടി കാത്തിരിക്കാനാവില്ല. പി വി അന്‍വര്‍ യുഡിഎഫിനെ പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഡിഎഫ് വിട്ടുവീഴ്ച ചെയ്തിട്ടും അന്‍വര്‍ കടുത്ത നിലപാട് എടുക്കുന്നത് ശരിയല്ല. ആരുടെ മുന്നിലും വാതില്‍ കൊട്ടിയടക്കുന്നില്ലെന്നും കെ മുരളീധരന്‍ പറഞ്ഞു.

അന്‍വറിന്റെ തീരുമാനം യുഡിഎഫിനെ ബാധിക്കില്ല. അന്‍വര്‍ കൂടെ നിന്നില്ലെങ്കിലും തെരഞ്ഞെ ടുപ്പില്‍ പ്രതിഫലിക്കുമെന്ന് കരുതുന്നില്ല. ഭരണവിരുദ്ധ വികാരം സംസ്ഥാനത്ത് നിലനില്‍ക്കുന്നുണ്ട്. കൂടാതെ യുഡിഎഫിനെ തോല്‍പ്പിക്കുക എന്ന അജണ്ട അന്‍വറിനുണ്ടെന്ന് കരുതുന്നില്ല. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനും പ്രതിപക്ഷ നേതാവിനും എതിരെ പറഞ്ഞത് അംഗീകരിക്കാന്‍ കഴിയില്ല. ഇതു പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്നാണ് യുഡിഎഫ് ആവശ്യപ്പെട്ടത്. സ്ഥാനാര്‍ത്ഥി യെ നിരുപാധികം പിന്തുണയ്ക്കുന്നുവെന്ന് പറഞ്ഞാല്‍ യുഡിഎഫില്‍ അസോസിയേറ്റ് അംഗമാക്കാ മെന്ന് അന്‍വറിനെ അറിയിച്ചിരുന്നതാണ്.

അന്‍വര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത് ഞങ്ങളോടൊന്നും ആലോചിച്ചിട്ടല്ലെന്ന് കെ മുരളീധരന്‍ പറഞ്ഞു. ടിഎംസി ഇന്ത്യ സഖ്യത്തില്‍ അംഗമാണെങ്കിലും, പലകാര്യങ്ങളിലും കോണ്‍ഗ്രസിനെ വിമര്‍ശിക്കുന്ന നിലപാടാണ് മമത ബാനര്‍ജിക്കുള്ളത്. ബംഗാളിലെ കോണ്‍ഗ്രസ്-സിപിഎം സഖ്യത്തിനെ തോല്‍പ്പിക്കാന്‍ പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ്. ഇന്ത്യ മുന്നണിയില്‍ സാങ്കേതിക മായി മാത്രമാണ് ടിഎംസി അംഗമായിട്ടുള്ളത്. അങ്ങനെയൊരു പാര്‍ട്ടിയെ എങ്ങനെയാണ് യുഡിഎഫില്‍ ഘടകകക്ഷിയാക്കുകയെന്ന് മുരളീധരന്‍ ചോദിച്ചു.


Read Previous

ചരിത്ര പുരുഷന്മാരെ ഓർത്തെടുത്ത് “കളിമുറ്റം” കോഴിക്കോടെന്സ് കായിക മേള സമാപിച്ചു , സാമൂതിരി വാറിയേഴ്‌സ് ജേതാക്കൾ.

Read Next

അന്‍വറിന് ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ലെന്ന് കെ സുധാകരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »