ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷ; അഭിഭാഷകനുമായി ആലോചിച്ച് തുടര്‍നടപടി: മഞ്ജുഷ


പത്തനംതിട്ട: പി പി ദിവ്യയ്ക്ക് ജാമ്യം കിട്ടില്ലെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നതെന്ന് എഡിഎം നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ. ദിവ്യയ്ക്ക് കോടതി ജാമ്യം അനുവദി ച്ചതിന് പിന്നാലെയായിരുന്നു മഞ്ജുഷയുടെ പ്രതികരണം. അഭിഭാഷകനോട് ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കുമെന്നും നവീന്‍ബാബുവിന്റെ കുടുംബം വ്യക്തമാക്കി.

ഈ വിഷയത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. പിന്നീട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതാണ്. കേസില്‍ നീതിക്കായി നിയമപോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും മഞ്ജുഷ മാധ്യമങ്ങളോട് പറഞ്ഞു. ദിവ്യയ്ക്ക് ജാമ്യം നല്‍കിയാല്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്ന് നവീന്‍ബാബുവിന്റെ കുടുംബം കോടതിയില്‍ വാദിച്ചിരുന്നു.

നവീന്‍ബാബുവിന്റെ മരണത്തില്‍ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയ പി പി ദിവ്യയ്ക്ക് തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. റിമാന്‍ഡിലായി 11 ദിവത്തിന് ശേഷമാണ് ദിവ്യ ജയിലിന് പുറത്തിറങ്ങാന്‍ പോകുന്നത്. ദിവ്യയെ ഒക്ടോബര്‍ 29-നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 11 ദിവസമായി ദിവ്യ കണ്ണൂര്‍ വനിതാ ജയിലിലാണ്.


Read Previous

എഡിഎം നവീൻബാബുവിന്റെ മരണം: പി പി ദിവ്യയ്ക്ക് ജാമ്യം

Read Next

ഇത്ര നാളും ചര്‍ച്ച ചെയ്തതല്ല, വേറെയും ചില കാര്യങ്ങളുണ്ട്: അഡ്വ. വിശ്വന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »